crime

നെടുമങ്ങാട് : ജില്ലാ ആശുപത്രിയിൽ ഒ.പി പരിശോധന കഴിഞ്ഞ് മരുന്ന് വാങ്ങാനായി ക്യുവിൽ നിന്ന വൃദ്ധയെ ആക്രമിച്ച് മൂന്നേകാൽ പവൻ മാല കവർന്ന കേസിൽ നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് മധുര ഉസ്ലാംപെട്ടി കാലിയ തെരുവിൽ എം. മുരുകമ്മ (48), കെ.മുത്തമ്മ (42) എന്നിവരാണ് അറസ്റ്റിലായത്. ആനാട് സ്വദേശിനിയായ കൃഷ്ണമ്മ (65) ആണ് ഇവരുടെ ആക്രമണത്തിന് ഇരയായത്.പിന്നിലൂടെ വന്ന് അടിച്ച് വീഴ്ത്തിയ ശേഷം കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കൃഷ്ണമ്മയുടെ നിലവിളികേട്ട് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും ചികിത്സയ്ക്കായി വന്ന മറ്റ് ആളുകളും ചേർന്ന് ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.