02

വിതുര: വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ, എൻ.എസ്.ക്യൂ,എഫ് കോഴ്സുകളുമായി ബന്ധപ്പെട്ട് നാല് ദിവസം നീളുന്ന സംരഭകത്വപരിശീലനപരിപാടി ആരംഭിച്ചു. വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക സ്മിതാദാസ് ഡി.പി.ക്ലാസ് നയിച്ചു. കെ. വിനീഷ്കുമാർ, സ്കൂൾ പ്രിൻസിപ്പൽമാരായ മറിയാമ്മാചാക്കോ, ഡോ.എസ്. ഷീജ, ഹെഡ്മിസ്ട്രസ് ജോതിഷ് ജലൻ ഡി.വി, ആർ. വീണ, എം.എൻ.ഷാഫി, ടി.സി. മഞ്ജു എന്നിവർ പങ്കെടുത്തു.