viswakarmma-dinam

പാറശാല: ബി.എം.എസ് കാരോട് പഞ്ചായത്ത് കമ്മിറ്റി വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ചെങ്കവിള ജംഗ്ഷനിൽ നടന്ന യോഗം ബി.എം.എസ് മേഖലാ കൺവീനർ പി.ജി. അനിൽ ഉദ്ഘാടനം ചെയ്തു. മാറാടി പ്രേംകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പാറശാല ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻ.കെ. ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ പ്രമോദ്, ബിന്ദു, ബി.എം.എസ്‌ നേതാക്കളായ വെള്ളറാൽ സുനു, മണികണ്ഠൻ, ചെങ്കവിള ഹരിഹരൻ, കെ. ബിജു എന്നിവർ സംസാരിച്ചു.