rishabh-pant
rishabh pant

മൊഹാലി : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20 യിലും നിരാശപ്പെടുത്തിയതോടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ ടീമിലെ നിലനില്പ് പരുങ്ങലിലാകുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഋഷഭിന് പകരം സാഹയെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സെലക്ടർമാർ ആലോചിക്കുന്നുണ്ട്. വിൻഡീസിൽ സാഹ ടീമിലുണ്ടായിരുന്നുവെങ്കിലും ഋഷഭാണ് പ്ളേയിംഗ് ഇലവനിൽ ഇറങ്ങിയത്. മൂന്ന് ഫോർമാറ്റുകളിലും ഋഷഭ് വിക്കറ്റ് കീപ്പറാാവുകയും ചെയ്തു.

അനാവശ്യ ഷോട്ടുകളിലൂടെ പുറത്താകുന്നതിനെതിരെ രവിശാസ്ത്രി പരസ്യമായി മുന്നറിയിപ്പ് നൽകിയിട്ടും ഋഷഭ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്തായ രീതിയും വിമർശനവിധേയമായിട്ടുണ്ട്. ഫോർച്യൂണിന്റെ ബൗളിംഗിൽ ഒട്ടും ക്ഷമ കാട്ടാതെ തബാരസ് ഷംസിക്ക് ക്യാച്ച് നൽകുകയായിരുന്നു ഋഷഭ്. കരിയറിന്റെ തുടക്കംമുതൽ ഇൗ രീതിയിൽ പുറത്താകുന്നത് ഋഷഭ് പതിവാക്കിയിരിക്കുകയാണ്.

0,2, 65

എന്നിങ്ങനെയായിരുന്നു വിൻഡീസിനെതിരായ ട്വന്റി 20 കളിലെ സ്കോറിംഗ്

20, 0

എന്നിങ്ങനെ വിൻഡിസിനെതിരെ ഏകദിനങ്ങളിൽ സ്കോർ ചെയ്തു.

24, 7,27 എന്നിങ്ങനെ വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ സ്കോറിംഗ്.

143 റൺസാണ് വിൻഡീസിലെ 8 ഇന്നിംഗ്സുകളിൽ നിന്ന് നേടിയത്.

4 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20 യിൽ നേടിയത്.

ഋഷഭ് പന്തിന് അവസരങ്ങൾ നൽകുന്നതുപോലെ സഞ്ജു സാംസൺ, ഇശാൻ കിഷാൻ തുടങ്ങിയവരെയും പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ അടക്കമുള്ളവർ അഭിപ്രായമുയർത്തിക്കഴിഞ്ഞു.