മൈസൂര് : ഇന്ത്യ എയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക എ പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 417 നെതിരെ അവർ ഒന്നാം ഇന്നിംഗ്സിൽ 400 റൺസെടുത്ത് ആൾ ഒൗട്ടായി. മൂന്നാംദിനം കളി നിറുത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ എ വിക്കറ്റ് നഷ്ടം കൂടാതെ 14 റൺസെടുത്തിട്ടുണ്ട്. ഇപ്പോൾ 31 റൺസ് ലീഡാണ് ഇന്ത്യയ്ക്കുള്ളത്.
ഇന്നലെ 159 5 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നായകൻ എയ്ഡൻ മാർക്രം (161), മുൾഡർ (131 നോട്ടൗട്ട്) എന്നിവരുടെ സെഞ്ച്വറികളാണ് കരുത്തായത്. ഇരുവരും ചേർന്ന് 155 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യ എയ്ക്കുവേണ്ടി കുൽദീപ് യാദവ് നാലുവിക്കറ്റും ഷഹ്‌ബാസ് നദീം മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ബാംഗ്ളൂരിന്റെ
ക്യാപ്ടൻ കൊഹ്‌ലി തന്നെ
ബംഗളുരു : ഐ.പി.എല്ലിൽ ബംഗ്ളുരു റോയൽ ചലഞ്ചേഴ്സിന്റെ പ്രകടനം മോശമായിരുന്നുവെങ്കിലും പുതിയ സീസണിലുംക്യാപ്ടനായി വിരാട് കൊഹ്‌ലി തന്നെ തുടരുമെന്ന് ടീം ഡയറക്ടറായി സ്ഥാനമേറ്റ മൈക്ക് ഹെസൻ വ്യക്തമാക്കി.