nims

തിരുവനന്തപുരം : ഭിന്നശേഷിക്കാർ കുടുംബത്തിന് ബാദ്ധ്യതയല്ലെന്നും അവർക്ക് ജീവിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കി നൽകാൻ സർക്കാർ വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. നിംസ് മെഡിസിറ്റിയും പാഡ്സും സംയുക്തമായി ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ സ്നേഹ സ്‌പർശം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാജിക് പരിശീലനം ഉൾപ്പെടെയുള്ള പരിപാടികൾ ഇതിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷാകർത്താക്കളെ ചടങ്ങിൽ ആദരിച്ചു. ഓണക്കോടിയും വിതരണം ചെയ്തു. ടി.പി. ശ്രീനിവാസൻ, ജി. ശങ്കർ, കെ. സുദർശനൻ, വാഴമുട്ടം ചന്ദ്രബാബു, അനില ബിനോജ്, നിംസ് എം.ഡി ഫൈസൽ ഖാൻ, പാഡ്സ് സെക്രട്ടറി ജയകുമാർ, തിരുമല താജുദ്ദീൻ, ആർ.എസ്. കുമാർ എന്നിവർ സംസാരിച്ചു.