1. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
അസം
2. റഷ്യയുടെ സഹായത്തോടെ തമിഴ്‌നാട്ടിൽ നിർമിച്ച ആണവനിലയം?
കൂടംകുളം
3. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?
തൃശൂർ
4. കോൺഗ്രസ് രൂപവത്‌കരണ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി?
ബാരിസ്റ്റർ ജി.പി. പിള്ള
5. ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
ജോർജ് ഇരുമ്പയം
6. മലയാളത്തിലെ ആദ്യ സിനിമ?
വിഗതകുമാരൻ
7. മലയാളത്തിലെ ആദ്യ പുരാണ സിനിമ?
പ്രഹ്ളാദ
8. മലയാളത്തിലെ ആദ്യ സിനിമാസ്‌കോപ് ചിത്രം?
തച്ചോളി അമ്പു
9. നിർമ്മാല്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ആദ്യ ഭരത് അവാർഡ് ജേതാവായ നടൻ ?
പി.ജെ. ആന്റണി
10. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടിയ നടൻ?
വിനായകൻ
11. ഷാജി. എൻ. കരുണിന്റെ പിറവി എന്ന ചിത്രത്തിലൂടെ 1989 ലെ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ നടൻ?
പ്രേംജി
12. അരവിന്ദൻ സംവിധാനം ചെയ്ത ചിദംബരത്തിലെ നായികയായ പ്രശസ്ത നടി?
സ്മിതാ പാട്ടീൽ
13. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് നേടിയ മലയാള സിനിമ?
എലിപ്പത്തായം
14. മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചിത്രം?
കാലാപാനി
15. ഇന്ത്യയിലാദ്യമായി ചലച്ചിത്രങ്ങൾക്കായി ഒരു അക്കാദമി ആരംഭിച്ച സംസ്ഥാനം?
കേരളം
16. മലയാളത്തിലെ ആദ്യത്തെ സ്പോൺസേർഡ് ചലച്ചിത്രം?
മകൾക്ക്
17. തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത്?
രണ്ടിടങ്ങഴി
18. ഏറ്റവുമധികം അന്താരാഷ്ട്ര ബഹുമതികൾ നേടിയ ഇന്ത്യൻ സിനിമ?
പിറവി
19. പശ്ചാത്തല സംഗീതം പൂർണമായി ഒഴിവാക്കി നിർമ്മിച്ച ആദ്യ മലയാള ചലച്ചിത്രം?
കൊടിയേറ്റം
20. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?
പ്രേംജി