saniya

ന്യൂഡൽഹി: സഹോദരി അനം മിർസയ്ക്കൊപ്പം പാരീസ് യാത്രയുടെ തിരക്കിലാണ് ടെന്നീസ് താരം സാനിയ മിർസ. ഇരുവരും ചേർന്ന് അവിടെ അടിച്ചുപൊളിക്കുകയാണ്. സാനിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്യുന്ന ചിത്രങ്ങൾ തന്നെ ഇതിനുതെളിവ്. അടിപൊളിവേഷമണിഞ്ഞ് പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന സ്ഥലങ്ങളിൽ വച്ചെടുത്ത നിരവധി ചിത്രങ്ങളാണ് പോസ്റ്റുചെയ്തത്.

ചിത്രം കണ്ടവരെല്ലാം ശ്രദ്ധിക്കുന്നത് സാനിയയുടെ വസ്ത്രമാണ്. അത്രയ്ക്ക് സൂപ്പർ വസ്ത്രങ്ങളാണ് സാനിയ ധരിച്ചിരിക്കുന്നത്. എല്ലാത്തിന്റെയും പിന്നിൽ പ്രവർത്തിച്ചത് അനം മിർസതന്നെയാണ്. സാനിയയ്ക്കുള്ള വസ്ത്രങ്ങൾ എല്ലാം തിരഞ്ഞെടുക്കുന്നത് അനമാണ് എന്നത് പരസ്യമായ രഹസ്യമാണ്.

അമ്മയായതിനുശേഷം ആദ്യമായാണ് സാനിയ അടിപൊളി ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നത്. തന്റെ കാലംകഴിഞ്ഞുവെന്ന് പറഞ്ഞവർക്കുള്ള മറുപടിയും കൂടിയാണ് ഇൗ ചിത്രങ്ങൾ എന്നാണ് ചിലർ വ്യാഖ്യാനിക്കുന്നത്. ചിത്രങ്ങൾ കാണാൻ ഫോളോവേഴ്സിന്റെ ഇടിച്ചുകയറ്റമാണ്.