വെഞ്ഞാറമൂട്: കേരള ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ സഹകരണത്തോടെ പറയ്‌ക്കൽ ഗവ.യു.പി സ്‌കൂളിൽ നടന്ന ഓസോൺ ദിനാചരണ സമ്മേളനം ഹരിത മിഷൻ കൺസൾട്ടന്റ് എൻ. ജഗജീവൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന ബോധവത്കരണ ക്ലാസ് വി.രാജേന്ദ്രൻ നായർ നയിച്ചു. തുടർന്ന് നടന്ന സംവാദത്തിൽ കുട്ടികളുടെ സംശയങ്ങൾക്ക് സാഹിത്യകാരി ഷെമി മറുപടി നൽകി. പരുത്തി - ജൂട്ട് ബാഗുകളുടെയും പോസ്റ്ററുകളുടെയും പ്രദർശനം, ശാസ്ത്ര സെമിനാർ, പവർ പോയിന്റ് പ്രസന്റേഷൻ എന്നിവയും സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക എൽ.ആർ. ലത, എസ്.എം.സി ചെയർമാൻ ശിവപ്രസാദ്, പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ജി.രാജേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ആശാദേവി, പ്രോഗ്രാം കോ - ഓർഡിനേറ്റർ സൗമ്യചന്ദ്രൻ എന്നിവർ പങ്കെടുത്തു.