കാട്ടാക്കട: ഗ്രാമങ്ങളിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ വിപുലമായ സമാധി ദിനാചരണ പരിപാടികൾ ഇന്ന് നടക്കും. എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയൻ ആസ്ഥാനത്ത് നടക്കുന്ന സമാധി സമ്മേളനം യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,ഡയറക്ടർ ബോർഡംഗം എസ്.പ്രവീൺകുമാർ, പഞ്ചായത്ത് കമ്മിറ്രിയംഗങ്ങളായ ബി.മുകുന്ദൻ, ദ്വിജേന്ദ്രലാൽ ബാബു, ജി.വിദ്യാധരൻ, കൗൺസിലർമാരായ ജി.ശിശുപാലൻ,വി.ശാന്തിനി,കൊക്കട്ടേല ബിജു, പി.ജി.സുനിൽ, കൊറ്റംപ്പള്ളി ഷിബു,വനിതാസംഘം പ്രസിഡന്റ് എൻ.സ്വയംപ്രഭ, വൈസ് പ്രസിഡന്റ് ശ്രീലത,സെക്രട്ടറി വസന്തകുമാരി എന്നിവർ പങ്കെടുക്കും. ഉഴമലയ്ക്കൽ ശാഖയിൽ സമൂഹ പ്രാർത്ഥന,സമാധി പൂജ,പുഷ്‌പാഞ്ജലി,കഞ്ഞിവീഴ്ത്ത് എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, സെക്രട്ടറി സി.വിദ്യാധരൻ, ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ നേതൃത്വം നൽകും. ആര്യനാട് കോട്ടയ്ക്കകം ശാഖയിൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, സമാധിപൂജ, കഞ്ഞിവീഴ്ത്ത് എന്നിവ നടക്കും. കാട്ടാക്കട ശാഖയിൽ രാവിലെ 6.30ന് വിശേഷാൽ ഗുരുപൂജ,10ന് പ്രഭാഷണം.12.30ന് കഞ്ഞിവീഴ്ത്ത്, 3.30ന് സമൂഹ പ്രാർത്ഥന. ശാഖാ പ്രസിഡന്റ് വി.ആർ.പ്രസാദ്, സെക്രട്ടറി പി.മോഹൻദാസ് എന്നിവർ നേതൃത്വം നൽകും. പൂവച്ചൽ ശ്രീധരപ്പണിക്കർ മെമ്മോറിയൽ ശാഖയിൽ ഗുരുപൂജ, ഹവനം,കഞ്ഞിവീഴ്ത്ത് എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് സി.ആർ.ഉദയകുമാർ, ശാഖാ സെക്രട്ടറി ശശീന്ദ്രൻ, യൂണിയൻ കൺവീനർ കൊറ്റംപള്ളി ഷിബു, ശാഖാ ഭാരവാഹികളായ ബിജുമോൻ, കെ.എസ്. പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകും.
വീരണകാവ് ശാഖയിലെ സമൂഹ പ്രാർത്ഥന, സമാധി പൂജ, പുഷ്‌പാഞ്ജലി, കഞ്ഞിവീഴ്ത്ത് എന്നിവയ്ക്ക് ശാഖാ പ്രസിഡന്റ് ജി.സുഗതൻ, രക്ഷാധികാരി കെ. കൃഷ്‌ണപ്പണിക്കർ, സെക്രട്ടറി വീരണകാവ് സുധൻ എന്നിവർ നേതൃത്വം നൽകും.
കള്ളിക്കാട് ശാഖയിൽ പ്രത്യേക ഗുരുപൂജ, ഗുരുദേവ കീർത്തനാലാപനം, സമൂഹ പ്രാർത്ഥന, കഞ്ഞിവീഴ്ത്ത് എന്നിവയ്ക്ക് ശാഖാ പ്രസിഡന്റ് സുദർശനൻ, സെക്രട്ടറി ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകും. കൊറ്റംപള്ളി ശാഖയിൽ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് എൻ.സ്വയംപ്രഭ, ശാഖാ ഭാരവാഹികളായ കൊറ്റംപള്ളി ബിനു,എസ്.അനിൽകുമാർ, എ.മോഹനകുമാർ,നിത്യ ബിനു, സിമി, ഗൗരി ലക്ഷ്മി എന്നിവർ നേതൃത്വം നൽകും.
വെള്ളനാട് ശാഖയിലെ വിവിധ ഭാഗങ്ങളിൽ സമാധി ദിനാചരണവും, സമൂഹ പ്രാർത്ഥനയും കഞ്ഞിവീഴ്ത്തും നടക്കും. ശാഖാ തല സമാധിദിനാചരണ പരിപാടികൾ വെമ്പന്നൂർ വികാസ് നഗറിൽ ശാഖാ പ്രസിഡന്റ് സി.കെ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. എസ്.എൻ.ട്രസ്റ്റ് മെമ്പർ വെള്ളനാട് വാമലോചനൻ, നെടുമങ്ങാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഗോപാലൻ റൈറ്റ്, ശാഖാ സെക്രട്ടറി ദേവരാജൻ, കിടങ്ങുമ്മൽ ഗോപി, ഷാജി, ശരത്, അശോകൻ, വസന്തകുമാരി, അജിത എന്നിവർ നേതൃത്വം നൽകും. ആര്യനാട് ശാഖയിൽ രാവിലെ 6.30ന് വിശേഷാൽ ഗുരുപൂജ,10ന് പ്രഭാഷണം, 1.30ന് കഞ്ഞിവീഴ്ത്ത്, 3.30ന് സമൂഹ പ്രാർത്ഥന എന്നിവ നടക്കും.ശാഖാ പ്രസിഡന്റ് പി.വാമദേവൻ, സെക്രട്ടറി എം.മോഹനൻ എന്നിവർ നേതൃത്വം നൽകും. അമ്പലത്തിൻകാല, കാഞ്ഞിരംവിള, കൊണ്ണിയൂർ, ഉത്തരംകോട്, കുറ്റിച്ചൽ, പരുത്തിപ്പള്ളി, കൊക്കോട്ടേല, പറണ്ടോട്, മീനാങ്കൽ, പോങ്ങോട്, കമ്പനിമുക്ക്, വെളിയന്നൂർ ശാഖകളിലും സമാധിദിനാചരണ പരിപാടികൾ നടക്കും. ഗുരുധർമ്മപ്രചാരണ സഭ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടികൾക്ക് ഭാരവാഹികളായ പരുത്തിപ്പള്ളി രവീന്ദ്രൻ, ഉഴമലയ്ക്കൽ പുഷ്പാംഗദൻ, പ്രഭാത്ചന്ദ്, ചന്ദ്രബാബു, കെ.ഗൗതമൻ തുടങ്ങിയവർ നേതൃത്വം നൽകും.