തിരുവനനതപുരം: 2017 ബാച്ചിലെ യുവ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സബ് ഡിവിഷനുകളിൽ ക്രമസമാധാന ചുമതല നൽകി. ശംഖുംമുഖം അസി. കമ്മിഷണറായി ഐശ്വര്യ ദോംഗ്രെയെയും നാദാപുരം അസി. സൂപ്രണ്ടായി അങ്കിത് അശോകനെയും അഗളിയിൽ ഹേമലതയെയും നിയമിച്ചു. ഇരിട്ടി അസി. സൂപ്രണ്ടായി ആർ. ആനന്ദ്, പെരിന്തൽമണ്ണയിൽ റീഷ്‌മാ രമേശൻ, ആലപ്പുഴയിൽ വിവേക് കുമാർ എന്നിവരെ നിയമിച്ചു. ശംഖുംമുഖത്തു നിന്ന് മാറ്റിയ ആർ. ഇളങ്കോയ്ക്ക് നിയമനം നൽകിയിട്ടില്ല.