തിരുവനന്തപുരം: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമാണം നടത്തുകയും ഉപഭോക്താക്കളെ കബളിപ്പിക്കുകയും ചെയ്ത ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ ആവശ്യപ്പെട്ടു. ഫ്ലാറ്റുകൾ വാങ്ങി വഞ്ചിതരായവർക്ക് കെട്ടിട നിർമ്മാതാക്കളെ കൊണ്ട് തന്നെ ബദൽ സംവിധാനം ഒരുക്കാൻ സർക്കാർ തയ്യാറാവണം. നിയമലംഘനത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.