പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.പി.എ (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 1 മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ ആരംഭിക്കും.
ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം/ബി.എച്ച്.എം.സി.ടി) പരീക്ഷയുടെ നാല്, ആറ് സെമസ്റ്റർ പ്രാക്ടിക്കൽ 25 മുതലും രണ്ടാം സെമസ്റ്റർ പ്രാക്ടിക്കൽ 30 മുതലും ആരംഭിക്കും.
ടൈംടേബിൾ
നാലാം സെമസ്റ്റർ ത്രിവത്സര (യൂണിറ്ററി) എൽ എൽ.ബി പരീക്ഷകൾ 24 ൽ നിന്നും സെപ്റ്റംബർ 30 ലേക്ക് മാറ്റി.
സൂക്ഷ്മപരിശോധന
ബി.ടെക് സപ്ലിമെന്ററി ഒന്നാം സെമസ്റ്റർ (2008 & 2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവർ റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ VII) 24 മുതൽ 26 വരെയുളള പ്രവൃത്തി ദിനങ്ങളിലും ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി, പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവർ റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ x) 23 മുതൽ 26 വരെയുളള പ്രവൃത്തി ദിനങ്ങളിലും ഹാജരാകണം. ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റും കരുതണം.
പരീക്ഷാഫീസ്
ഒന്നും മൂന്നും സെമസ്റ്റർ ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (രണ്ടു വർഷം) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 1 വരെയും 150 രൂപ പിഴയോടെ 9 വരെയും 400 രൂപ പിഴയോടെ 15 വരെയും ഓൺലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (2010 സ്കീം - മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷയ്ക്ക് പിഴ കൂടാതെ 24 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്നോളജി (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.