kk

നെയ്യാ​റ്റിൻകര : സി.ഐ.ടി.യു ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ പതാക ദിനംആചരിച്ചു. കെ.എസ്.ആർ.ടി.എ ഒരുക്കിയ അഴിക്കോടൻ സ്‌ക്വയറിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശിവൻകുട്ടി പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് സി. ജയൻബാബു, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ രാജ്‌മോഹൻ, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി വി. കേശവൻകുട്ടി, ഏരിയാ പ്രസിഡന്റ് എൻ.എസ് ദിലീപ്, സെക്രട്ടറി കെ മോഹൻ, അങ്കൻവാടി വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വൃന്ദാറാണി, ജി.ജിജോ എന്നിവർസംസാരിച്ചു. പതാക ദിനാചരണം നെയ്യാ​റ്റിൻകരയിൽ വിവിധ കേന്ദ്രങ്ങളിൽ ഇന്നും നാളെയും നടക്കും.