1

നേമം: കൈമനം വനിതാ പോളിടെക്നിക്കിൽ ഇന്നലെ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും എസ്.എഫ്.ഐ കരസ്ഥമാക്കി. ഇന്നലെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 2 ന് ആരംഭിച്ചു. വൈകിട്ട് 4ന് മുമ്പു തന്നെ ഫല പ്രഖ്യാപനവും നടന്നു. എസ്.എഫ്.ഐയും എ.ബി.വി.പിയുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ കരമന മുതൽ പാപ്പനംകോട് വരെ പ്രകടനം നടത്തി. ഭാരവാഹികൾ: ഊർമ്മിള (ചെയർ പേഴ്സൺ) , ഗൗരി നന്ദന (ജന.സെക്രട്ടറി) , സജിനി സിദ്ദിഖ് (വൈസ് ചെയർ പേഴ്സൺ), ആര്യമോൾ (കൗൺസിലർ), സുനിത (മാഗസിൻ എഡിറ്റർ), വിന്ധ്യ (ആർട്ട്സ് ക്ലബ് സെക്രട്ടറി).