psc-scam

തിരുവനന്തപുരം : പി.എസ്.സി പരീക്ഷ ക്രമക്കേട് കേസിലെ പ്രതികളെ സംസ്കൃത കോളേജിലെത്തിച്ച് തെളിവെടുത്തു.

പ്രണവ്, സഫീർ എന്നീ പ്രതികളുമായാണ് തെളിവെടുപ്പ് നടത്തിയത്.

യൂണിവേഴ്സ്റ്റി കോളേജിനു സമീപത്തുള്ള സംസ്കൃത കോളേജിലെ വരാന്തയിൽ ഇരുന്നാണ് ഉത്തരങ്ങൾ മെസേജായി ശിവരഞ്ജിത്തിനും നസീമിനും അയച്ചുകൊടുത്തതെന്നസഫീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. രാവിലെ പത്തുമണിടോയയായിരുന്നു തെളിവെടുപ്പ്. പ്രതികൾ പരസ്‌പരവിരുദ്ധമായ മൊഴികളാണ് പൊലീസിന് നൽകിയത്. സുപ്രധാനമായ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പരസ്പരം പഴിചാരി ഒഴിഞ്ഞുമാറി. ഉത്തരം അയച്ചുകൊടുത്തെന്ന് സമ്മതിച്ചെങ്കിലും ചോദ്യപ്പേപ്പർ ആരാണ് നൽകിയതെന്ന് പ്രതികൾ കൃത്യമായ മറുപടി നൽകിയില്ല. പരീക്ഷ തുടങ്ങിയതിന്റെ തൊട്ടുപിന്നാലെ വിദ്യാർത്ഥി എന്ന് തോന്നിക്കുന്ന ഒരാൾ ചോദ്യപേപ്പർ എത്തിച്ചു നൽകിയെന്നു പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചില്ല. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ അടുത്തമാസം 3വരെ റിമാൻഡ് ചെയ്തു.