തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം തോപ്പിനകം ശാഖ പുതിയതായി പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്ര സമർപ്പണം കുന്നുംപാറ മഠാധിപതി സ്വാമിബോധിതീർത്ഥ നിർവഹിച്ചു. ശാഖാപ്രസിഡന്റ് ഡി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, യൂണിയൻ ഭരണ സമിതിഅംഗം വലിയതുറ ഷിബു, യൂണിയൻ കൗൺസിൽ കെ.വി.അനിൽകുമാർ, കെ.ശ്രീകുമാർ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ ഡോ. എം.അനൂജ, ലേഖാ സന്തോഷ്, ഹേമമാലിനി, ബീനജയൻ എന്നിവർ പങ്കെടുത്തു. സമ്മാനദാനം ശാഖാ പ്രസിഡന്റ് നിർവഹിച്ചു. ശാഖാസെക്രട്ടറി എ. ശ്രീനിവാസൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് വത്സലാരവീന്ദ്രൻ നന്ദിയും പറഞ്ഞു.