vssc

തിരുവനന്തപുരം : രണ്ട് ദിവസത്തെ ഇന്ത്യൻ സൊസൈറ്റി ഫോർ അഡ്വാൻസ്‌മെന്റ് ഒഫ് മെറ്റീരിയൽസ് ആൻഡ് പ്രോസസിംഗ് എൻജിനിയിറിംഗ് ദേശീയ കോൺഫറൻസിന് തുടക്കം. കോൺഫറൻസിനോടനുബന്ധിച്ച് നടന്ന സെമിനാർ വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്തു.

എസ്.ഡി.എസ്.സി ഡയറക്ടർ എ. രാജരാജൻ അദ്ധ്യക്ഷനായിരുന്നു. ഐ.ഐ.എസ്.യു ഡയറക്ടർ ഡോ. സാം ദയാല ദേവ് സുവനീർ പ്രകാശനം ചെയ്തു. ഡോ. കുമാർ കൃഷെൻ,​ എം. ഇനാമുത്തു എന്നിവർ സംസാരിച്ചു. വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർ ഇ.എൻ. അനന്തപദ്മനാഭൻ സ്വാഗതവും വിനു വിശ്വാനാഥ് നന്ദിയും പറഞ്ഞു.