1. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്?
സുൽത്താൻ ബത്തേരി
2. ദക്ഷിണ വാരാണസി എന്നറിയപ്പെടുന്ന ക്ഷേത്രം?
കൊട്ടിയൂർ ക്ഷേത്രം
3. സംസ്ഥാന കശുഅണ്ടി ഗവേഷണ കേന്ദ്രം?
ആനക്കയം
4. വിനോദസഞ്ചാരകേന്ദ്രമായ പാതിരാമണൽ ദ്വീപ് ഏത് കായലിലാണ് സ്ഥിതിചെയ്യുന്നത്?
വേമ്പനാട്ട്
5. വയനാടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
താമരശേരി ചുരം
6. വിദ്യാരംഭം കുറിക്കലിന് പ്രസിദ്ധമായ ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം?
പനച്ചിക്കാട് സരസ്വതി ക്ഷേത്രം
7. ഇന്ത്യയിൽ സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യത്തെ ജില്ലയായി എറണാകുളം പ്രഖ്യാപിക്കപ്പെട്ടതെന്ന്?
1990
8. കേരളത്തിലെ പ്രഥമ സ്വാശ്രയ സർവകലാശാലയായ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസിന്റെ ആസ്ഥാനം?
കലൂർ
9. ഇടുക്കിയിലെ തേക്കടിക്കടുത്തായി പെരിയാർ വന്യജീവി സങ്കേതത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രം?
മംഗളാദേവി കണ്ണകി ക്ഷേത്രം
10. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ പഞ്ചായത്തായ കേരളത്തിലെ ഏക ആദിവാസി പഞ്ചായത്ത്?
ഇടമലക്കുടി
11. സംസ്ഥാനത്ത് ജനസംഖ്യ ഏറ്റവും കൂടിയ പഞ്ചായത്ത്?
താനൂർ
12. കേരള ബാംബു കോർപറേഷന്റെ ആസ്ഥാനം?
അങ്കമാലി
13. എറണാകുളം ജില്ലയിലെ മലയാറ്റൂർ റിസർവ് വനമേഖലയിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം?
തട്ടേക്കാട് പക്ഷിസങ്കേതം
14. കൊച്ചിയിൽ സ്ഥാപിതമായ കണ്ടയിനർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനൽ?
വല്ലാർപാടം
15. കേരളത്തിലെ ആദ്യത്തെ ടൂറിസം പൊലീസ് സ്റ്റേഷൻ?
ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷൻ
16. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയം?
മൂലമറ്റം പവർഹൗസ്
17. കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്?
എറണാകുളം
18. ഏറ്റവും കൂടുതൽ നഗരസഭകൾ, ഏറ്റവും കൂടുതൽ താലൂക്കുകൾ എന്നിവയുള്ള ജില്ല?
എറണാകുളം
19. എറണാകുളം ജില്ലയുടെ ഭരണകേന്ദ്രം?
കാക്കനാട്
20. പാലക്കാട് കോട്ട പണികഴിപ്പിച്ച ഭരണാധികാരി?
ഹൈദരാലി