sndp

ചിറയിൻകീഴ്: ഇന്നത്തെ സമൂഹത്തിൽ കാണുന്ന പല വലിയ മാറ്റങ്ങൾക്കും കാരണം ഗുരുദേവ ദർശനങ്ങളാണെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ ആഭിമുഖ്യത്തിൽ ശാർക്കര ഗുരുക്ഷേത്ര സന്നിധിയിൽ സംഘടിപ്പിച്ച ഗുരു സന്ദേശ പ്രബോധന വാരാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.ബി. സീരപാണിയുടെ അദ്ധ്യക്ഷതയിൽ ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ ഡി. വിപിൻരാജ് സംഘടനാ സന്ദേശം നൽകി. ഗരുക്ഷേത്ര സമിതി സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് എസ്.സുന്ദരേശൻ, ജോയിന്റ് സെക്രട്ടറി എസ്.പ്രശാന്തൻ, ട്രഷറർ ചന്ദ്രസേനൻ, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി.ചിത്രാംഗദൻ, ജി.ജയചന്ദ്രൻ, സജി വക്കം, അജി മാന്നാത്ത്, എസ്.എൻ.ജി ട്രസ്റ്റ് ബോർഡ് അംഗങ്ങളായ സിദ്ധാർത്ഥൻ പുതുക്കരി, അഡ്വ.എ. ബാബു, രാജൻ സൗപർണിക, പുതുക്കരി സന്തോഷ്, ഭാഗി അശോകൻ, അനീഷ് കിളിമാനൂർ, വനിതാസംഘം ഭാരവാഹികളായ ജലജ, ഫലിത, ലതികാപ്രകാശ് എന്നിവർ സംസാരിച്ചു.