വക്കം: വക്കം തോപ്പിക്ക വിളാകത്തെ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഒഴിവ് ദിവസങ്ങൾ ആയതിനാൽ യാത്രക്കാർക്ക് കുറച്ച് ബുദ്ധിമുട്ട് ഒഴിവാകും. എന്നാൽ വക്കം, പണയിൽക്കടവ്, വർക്കല, തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാഹന ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ബസുകൾ തോപ്പിക്കവിളാകം വരെ വന്ന് പോകാനേ കഴിയു. അകത്ത് മുറിയിലെ മെഡിക്കൽ കോളെജിൽ പോകേണ്ടവരും ഗേറ്റടപ്പ് മൂലം വലയും. എന്നാൽ റെയിൽവേ അധികൃതർ യാതൊരു മുന്നറിയിപ്പും കുടാതെയാണ് ഗേറ്റ് അടച്ചിടുന്നതെന്ന ആക്ഷേപവുമുണ്ട്. സ്വാകാര്യ വാഹനത്തിൽ ഗേറ്റിന് അരികിലെത്തുമ്പോഴാണ് ഗേറ്റ് അടഞ്ഞുകിടക്കുന്നത് അറിയുന്നത്. പിന്നെ പ്രധാന റോഡിലെത്താൻ കിലോമീറ്ററുകൾ ചുറ്റണം. ഗേറ്റിന് സമീപത്തെ കീപ്പറുടെ ക്യാബിന് മുന്നിലെ അറിയിപ്പാണ് ഈ മുന്നൊരുക്കം. അതും ഗേറ്റ് അറ്റകുറ്റപ്പണികൾ തുടങ്ങുന്ന ദിവസം മാത്രം.