ddd

നെയ്യാറ്റിൻകര : ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. യൂണിയൻ ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തിൽ സ്വാമി ഗോവിന്ദാനന്ദ ഭദ്രദീപം തെളിച്ചാണ് തുടക്കം കുറിച്ചത്. വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അഖണ്ഡനാമ യജ്ഞത്തിൽ യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ്കുമാർ,യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ, വൈസ് പ്രസിഡന്റ് കിരൺചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എസ്.കെ.അശോക് കുമാർ, സി.കെ.സുരേഷ് കുമാർ, എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം വൈ.എസ്. കുമാർ തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് നടന്ന പ്രാർത്ഥനായജ്ഞത്തിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ, മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ.ഷിബു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്.എസ്.സുരേഷ്, മുനിസിപ്പൽ കൗൺസിലർമാരായ ബി.ഹരികുമാർ, ഗ്രാമം പ്രവീൺ, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. രാജ്മോഹൻ, മുൻ ഏരിയ സെക്രട്ടറി വി.രാജേന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പ്രാണകുമാർ, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് ' മഞ്ചന്തല സുരേഷ്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ബി.നാരായണൻ നായർ, സത്യശീലൻ, ബി.ജെ.പി ദേശീയ കമ്മിറ്റി അംഗം കരമന ജയൻ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് നെയ്യാറ്റിൻകര രാജകുമാർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. യൂണിയൻ കൗൺസിലർമാരായ കള്ളിക്കാട് ശ്രീനിവാസൻ 'ഉദയകുമാർ, ദിലീപ് കുമാർ, ബ്രിജേഷ് കുമാർ, എസ്.എൽ. ബിനു, യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം അരുവിപ്പുറം സുരേഷ്, സൈബർ സേന കൺവീനർ അരുൺ കിഷോർ വനിതാ സംഘം പ്രസിഡന്റ് ഉഷാ ശിശുപാലൻ, സെക്രട്ടറി ജയകുമാരി, ബിന്ദു, 'അജിത,ഗോമതി' സരിത, ലളിതാമണി ഷീല തുടങ്ങിയവർ പങ്കെടുത്തു.