sabhavila

ചിറയിൻകീഴ്: സഭവിള ശ്രീനാരായണാശ്രമത്തിലെ മഹാസമാധി ദിനാചരണവും സത്സംഗവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. രാവിലെ നടന്ന ജപയജ്ഞം ഡോ.ബി. സീരപാണി ഉദ്ഘാടനം ചെയ്‌തു. ചടങ്ങിന് ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ ഭദ്രദീപം തെളിച്ചു. യോഗം കൗൺസിലർ ഡി. വിപിൻരാജ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ഡയറക്ടർ ബോർഡ് അംഗം അഴൂർ ബിജു, യൂണിയൻ കൗൺസിലർ സി. കൃത്തിദാസ്, അജി മാന്നാത്ത്, ചിത്രാംഗദൻ, വനിതാ യൂണിയൻ പ്രസിഡന്റ് ജലജ, സെക്രട്ടറി സലിത, സുദർശനൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് വി. സുഭാഷ് സ്വാഗതവും സെക്രട്ടറി ഡി. ജയതിലകൻ നന്ദിയും പറഞ്ഞു. സമാധി ദിനത്തോടനുബന്ധിച്ച് നടന്ന ജപയ‌ജ്ഞ ചടങ്ങുകൾക്ക് ഗുരുകൃപ ബിജു തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു.