fff

നെയ്യാറ്റിൻകര : ഇന്റർലോക്ക് സ്ഥാപിക്കുന്നതിനായി റോഡരികിൽ നിന്ന മരങ്ങൾ വെട്ടിമാറ്റിയതിനെ ചൊല്ലി പെരുങ്കടവിളയിൽ സംഘർഷം. വെള്ളിയാഴ്ച രാവിലെ പി.ഡബ്ലിയു.ഡി അധികൃതരെത്തിയാണ് പെരുങ്കടവിള മുതൽ മഞ്ചാടിമുക്ക് വരെയുള്ള ഏതാണ്ട് ഇരുപത്തിയഞ്ചോളം മരങ്ങൾ മുറിച്ചു മാറ്റിയത്. തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി മരം വെട്ടുന്നത് തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം. മാരായമുട്ടം പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ വിരട്ടിയോടിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം. നാട്ടുകാർ ജില്ലാകളക്ടറോട് ഫോണിലൂടെ പരാതി അറിയിച്ചതിനെ തുടർന്ന് മരം വെട്ടൽ നിറുത്തി വച്ച് അധികൃതർ മടങ്ങി. മരം വെട്ടിമാറ്റാതെ തന്നെ ഇന്റർലോക്ക് സ്ഥാപിക്കാമെന്നിരിക്കെ മരം മുറിച്ചത് അഴിമതിയുടെ ഭാഗമാണെന്നാണ് നാട്ടുകാരുടെ ആരോപണം.