photo

നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ഭക്തിനിർഭരമായി ആചരിച്ചു. പഴകുറ്റിയിലെ യൂണിയൻ ആസ്ഥാനത്തും നെടുമങ്ങാട് ടൗണിലും ഗുരുമന്ദിരങ്ങളിലും പ്രധാന ജംഗ്‌ഷനുകളിലും സമൂഹപ്രാർത്ഥനയും കഞ്ഞി വിളമ്പലും നടന്നു. നാനാമതസ്ഥർ കഞ്ഞിസദ്യയിലും പ്രാർത്ഥനയിലും പങ്കുകൊണ്ടു. എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ ഓഫീസിൽ ചെയർമാൻ എ.മോഹൻദാസ് ഭദ്രദീപം തെളിച്ചു. യൂണിയൻ കൺവീനർ നെടുമങ്ങാട് രാജേഷ് സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റിവ് ഭാരവാഹികളായ വി.കെ. ചന്ദ്രമോഹൻ, ഡോ.എസ്.പ്രതാപൻ, ഗോപാലൻ റൈറ്റ്, ജെ.ആർ. ബാലചന്ദ്രൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് നന്ദിയോട് രാജേഷ്, സെക്രട്ടറി പഴകുറ്റി അനിൽകുമാർ, കമ്മിറ്റിയംഗങ്ങളായ ജിജു, ചെല്ലാംകോട് സുരാജ്, വനിതാസംഘം ചെയർപേഴ്‌സൺ ലതാകുമാരി, കൺവീനർ കൃഷ്ണാറൈറ്റ്, കമ്മിറ്റിയംഗങ്ങളായ ജയാ വസന്ത്, ശ്രീലത, കലാകുമാരി, സിമി തുടങ്ങിയവർ നേതൃത്വം നൽകി. ഇരിഞ്ചയം ശാഖയിൽ പ്രസിഡന്റ് ബി. കൃഷ്ണൻകുട്ടി, വൈസ് പ്രസിഡന്റ് ഡി. രവീന്ദ്രൻ, സെക്രട്ടറി വാഴക്കാട് മോഹനൻ, യൂണിയൻ പ്രതിനിധി ചെല്ലാംകോട് സുരാജ്, രാജൻ, അനി, കെ. രവീന്ദ്രൻ, എസ്. ഷിബു, മോഹൻദാസ്, ബിനു, റജി, അനിൽകുമാർ, വനിതാസംഘം പ്രസിഡന്റ് ലൈല, സെക്രട്ടറി ഷീല തുടങ്ങിയവർ നേതൃത്വം നൽകി. ടൗൺ ശാഖയിൽ പ്രസിഡന്റ് എസ്.രാജനും സെക്രട്ടറി ശിവരാജനും പഴകുറ്റിയിൽ പ്രസിഡന്റ് സത്യദാസും സെക്രട്ടറി ബിജു പുഷ്‌പാംഗദനും നേതൃത്വം നൽകി. നെട്ട ശാഖയിൽ പ്രസിഡന്റ് ജി.എസ്. രാജീവിനും സെക്രട്ടറി കെ.സജിക്കും ഒപ്പം വാർഡ് കൗൺസിലർ കെ.ജെ. ബിനുവും ചടങ്ങുകൾക്ക് നേതൃത്വം നൽകി. വെള്ളനാട്ട് ശാഖാ പ്രസിഡന്റ് സി.കെ. ചന്ദ്രബാബു, എസ്.എൻ ട്രസ്റ്റ് മെമ്പർ വെള്ളനാട് വാമലോചനൻ, ഷാജി കാവുവിള, കിടങ്ങുമ്മൽ ഗോപി, വെമ്പന്നൂർ ശരത്, അജിത എന്നിവരും ആനാട്ട് പ്രസിഡന്റ് അജയകുമാറും സെക്രട്ടറി മണികണ്ഠനും നേതൃത്വം കൊടുത്തു. കരകുളത്ത് പ്രസിഡന്റ് സുധാകരൻ, സെക്രട്ടറി ഗിരീശബാബു, കൊന്നമൂട്ടുമൺപുറത്ത് പ്രസിഡന്റ് കെ.മനോഹരൻ, സെക്രട്ടറി ഡി.അജയകുമാർ, കണക്കോട്ട് പ്രസിഡന്റ് കെ.ശാർങ്‌ഗധരൻ, സെക്രട്ടറി പി.ബാലകൃഷ്ണൻ, മൈലത്ത് പ്രസിഡന്റ് എം.അശോകൻ,സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഇരുമ്പയിൽ പ്രസിഡന്റ് ബിജു,സെക്രട്ടറി രാജീവ്, ചെന്തുപ്പൂര് പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി ദീപക്, മുണ്ടേലയിൽ പ്രസിഡന്റ് കെ.രാജേന്ദ്രൻ,സെക്രട്ടറി ജി.സുരേന്ദ്രൻ, കുറ്റിയാണിയിൽ പ്രസിഡന്റ് ബാലകൃഷ്ണൻ, സെക്രട്ടറി ബേബി ഗിരിജ,പ്ലാത്തറയിൽ പ്രസിഡന്റ് അജയകുമാർ, സെക്രട്ടറി എ.എസ്.ആനന്ദൻ,ഉറിയാക്കോട്ട് പ്രസിഡന്റ് മധുസൂദനപ്പണിക്കർ, സെക്രട്ടറി കെ.രവീന്ദ്രൻ,കൊണ്ണിയൂരിൽ പ്രസിഡന്റ് സുദർശനപ്പണിക്കർ, സെക്രട്ടറി വിഷ്ണു.വി.എസ്, കൊറളിയോട്ട് പ്രസിഡന്റ് ലക്ഷ്മണദാസ്,സെക്രട്ടറി രഘുനാഥൻ,വെമ്പ് ശാഖയിൽ പ്രസിഡന്റ് കെ.ദിവാകരൻ,സെക്രട്ടറി രാജേന്ദ്രപ്രസാദ്,വഞ്ചുവത്ത് പ്രസിഡന്റ് ബിജു,സെക്രട്ടറി രാജേന്ദ്രൻ, കഴുനാട്ട് പ്രസിഡന്റ് ഭദ്രൻ,സെക്രട്ടറി സന്തോഷ്, പൂവത്തൂരിൽ പ്രസിഡന്റ് ബൈജു,സെക്രട്ടറി വിജയൻ എന്നിവരും സമൂഹപ്രാർത്ഥനയും കഞ്ഞിവീഴ്ത്ത് സദ്യയ്ക്കും നേതൃത്വം നൽകി.