ആറ്റിങ്ങൽ: ആറ്റിങ്ങൽ ജലജ മന്ദിരത്തിൽ ബി ശശി (62) നിര്യാതനായി. സി പി എം ആറ്റിങ്ങൽ ഏര്യാ കമ്മിറ്റി ഓഫീസ് അസിസ്റ്റന്റായിരുന്നു. ആറ്റിങ്ങൽ പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ബി.സത്യൻ എം.എൽ.എ, നഗരസഭ ചെയർമാൻ എം പ്രദീപ്, സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. രാമു, നഗരസഭാ മുൻ ചെയർമാൻ സി.ജെ. രാജേഷ്‌കുമാർ, മുൻ ചെയർപേഴ്സൺ എസ്.കുമാരി, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.എസ്. ലെനിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജബീഗം എന്നിവർ അന്തിമോപചാരം അർപ്പിച്ചു.