vld-1-

വെള്ളറട: സഹ്യപർവ്വത ശിഖരങ്ങളായ കൂനിച്ചി, കൊണ്ടകെട്ടി, മലനിരകൾ ഖനനം ചെയ്യാനുള്ള നീക്കം തടയാനുള്ള സമരപരിപാടികൾക്ക് കൂതാളിയിൽ തുടക്കം. കൂതാളിയിലെ സമരമാവിൻ ചുവട്ടിൽ ചലചിത്ര സംവിധായകൻ ഷാജി. എൽ കരുൺ ഉദ്ഘാടനം ചെയ്തു. സഹ്യപർവ്വത സംരക്ഷണ സമിതി ചെയർമാൻ എം.ആർ. രങ്കനാഥൻ അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം നേതാക്കളായ വിനോദ് വൈശാഖി, കാരയ്ക്കാമണ്ഡപം വിജയകുമാർ, സി. അശോകൻ, ബിജു ബാലകൃഷ്ണൻ, ശ്രീദേവി, സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി, ഏരിയ കമ്മിറ്റി അംഗം ടി.എൽ. രാജ്, സമര സമിതി നേതാക്കളായ റസലയ്യൻ, ജെ. ഗീത തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മരചുവട്ടിൽ കാരയ്ക്കാമണ്ഡപം വിജയകുമാർ ചിത്രം വരച്ച് ഒപ്പും രേഖപ്പെടുത്തി. വൈകിട്ട് കവികളായ ബിജു ബാലകൃഷ്ണന്റെയും വിനോദ് വൈശാഖിയുടെയും നേതൃത്വത്തിൽ മാർച്ച് നടന്നു. ഖനന നീക്കത്തിനെതിരെ സമര പോരാട്ടങ്ങളിൽ സഹ്യപർവ്വത സംരക്ഷണ സമിതിയോടൊപ്പം പുരോഗമന കലാസാഹിത്യ സംഘവും ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു.