വെഞ്ഞാറമൂട്: ആനച്ചൽ ഗവ. യു.പി സ്കൂളിൽ വാമനപുരം ഗ്രാമ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഹൈടെക് ക്ലാസ് മുറി, നവീകരിച്ച പാചകപ്പുര, എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സയൻസ് പാർക്ക് എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.കെ. ലെനിൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബി. സന്ധ്യ, പഞ്ചായത്തംഗങ്ങളായ ദീപു, ശകുന്തള, അനിൽകുമാർ, എസ്.എം.സി ചെയർമാൻ മോഹൻകുമാർ, മധു, ശ്രീകുമാർ, തുളസീധരൻ, ഇന്ദിര, മോഹനൻനായർ തുടങ്ങിയവർ സംസാരിച്ചു.