കാട്ടാക്കട: വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ സമാധി ദിനാചരണ പരിപാടികൾ നടന്നു. എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയൻ ആസ്ഥാനത്ത് നടന്ന സമാധി സമ്മേളനം യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്, ഡയറക്ടർ ബോർഡംഗം എസ്.പ്രവീൺകുമാർ, പഞ്ചായത്ത് കമ്മിറ്രിയംഗങ്ങളായ ബി.മുകുന്ദൻ, ദ്വിജേന്ദ്രലാൽ ബാബു, ജി.വിദ്യാധരൻ, കൗൺസിലർമാരായ ജി.ശിശുപാലൻ, വി.ശാന്തിനി, കൊക്കട്ടേല ബിജു, പി.ജി.സുനിൽ, കൊറ്റംപ്പള്ളി ഷിബു, വനിതാസംഘം പ്രസിഡന്റ് എൻ.സ്വയംപ്രഭ, വൈസ് പ്രസിഡന്റ് ശ്രീലത, സെക്രട്ടറി വസന്തകുമാരി എന്നിവർ പങ്കെടുത്തു.
ഉഴമലയ്ക്കൽ ശാഖയിൽ ചാരുംമൂട് മഞ്ചംമൂല, എലിയാവൂർ, ചക്രപാണിപുരം, അയ്യപ്പൻകുഴി,പരുത്തിക്കുഴി, പോസ്റ്റോഫീസ് ജംഗ്ഷൻ, കളിയൽ തെക്കതുനട, മന്തിക്കുഴി,നല്ലിക്കുഴി എന്നിവിടങ്ങളിൽ കഞ്ഞിവീഴ്ത്ത് നടത്തി. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, വൈസ് പ്രസിഡന്റ് ജനാർദ്ദനൻ, സെക്രട്ടറി സി.വിദ്യാധരൻ, ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
ആര്യനാട് കോട്ടയ്ക്കകം ശാഖയിൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, സമാധിപൂജ, കഞ്ഞിവീഴ്ത്ത് എന്നിവ നടന്നു. കാട്ടാക്കട ശാഖയിൽ നടന്ന ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് വി.ആർ.പ്രസാദ്,വൈസ് പ്രസിഡന്റ് ആർ.വിക്രമൻ, സെക്രട്ടറി പി.മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.
പൂവച്ചൽ ശ്രീധരപ്പണിക്കർ മെമ്മോറിയൽ ശാഖയിൽ ശാഖാ പ്രസിഡന്റ് സി.ആർ.ഉദയകുമാർ, ശാഖാ സെക്രട്ടറി ശശീന്ദ്രൻ, യൂണിയൻ കൺവീനർ കൊറ്റംപള്ളി ഷിബു, ശാഖാ ഭാരവാഹികളായ ബിജുമോൻ, കെ.എസ്. പുരുഷോത്തമൻവനിതാസംഘം പ്രസിഡന്റ് ബി.ദേവകി,വനിതാസംഘം പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
വീരണകാവ് ശാഖയിലെ ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ജി.സുഗതൻ, രക്ഷാധികാരി കെ. കൃഷ്‌ണപ്പണിക്കർ, സെക്രട്ടറി വീരണകാവ് സുധൻ എന്നിവർ നേതൃത്വം നൽകി.
കള്ളിക്കാട് ശാഖയിൽ നടന്ന ചടങ്ങുകൾക്ക് യൂണിയൻ കൗൺസിലർ ശ്രീനിവാസൻ,ശാഖാ പ്രസിഡന്റ് സുദർശനൻ, സെക്രട്ടറി ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി. കൊറ്റംപള്ളി ശാഖയിൽ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് എൻ.സ്വയംപ്രഭ, ശാഖാ ഭാരവാഹികളായ കൊറ്റംപള്ളി ബിനു, എസ്.അനിൽകുമാർ, എ.മോഹനകുമാർ,നിത്യ ബിനു, സിമി, ഗൗരി ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
വെള്ളനാട് ശാഖയിൽ ശാഖാ ആസ്ഥാനമായ കുളക്കോട്, വെമ്പന്നൂർ, വികാസ് നഗർ, കിടങ്ങുമ്മൽ,സമൂഹ പ്രാർത്ഥനയും കഞ്ഞിവീഴ്ത്തും നടത്തി. ശാഖാ തല സമാധിദിനാചരണ പരിപാടി ശാഖാ പ്രസിഡന്റ് സി.കെ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് മെമ്പർ വെള്ളനാട് വാമലോചനൻ, നെടുമങ്ങാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഗോപാലൻ റൈറ്റ്, ശാഖാ സെക്രട്ടറി ദേവരാജൻ, കിടങ്ങുമ്മൽ ഗോപി, ഷാജി,ശരത്,അജിത എന്നിവർ നേതൃത്വം നൽകി.
ആര്യനാട് ശാഖയിലെ ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് പി.വാമദേവൻ, സെക്രട്ടറി എം.മോഹനൻ എന്നിവർ നേതൃത്വം നൽകി.അമ്പലത്തിൻകാല, കാഞ്ഞിരംവിള, കൊണ്ണിയൂർ, ഉത്തരംകോട്, കുറ്റിച്ചൽ, പരുത്തിപ്പള്ളി, കൊക്കോട്ടേല, പറണ്ടോട്, മീനാങ്കൽ, പോങ്ങോട്, കമ്പനിമുക്ക്, വെളിയന്നൂർ ശാഖകളിലും സമാധിദിനാചരണ പരിപാടികൾ നടന്നു.
ഗുരുധർമ്മപ്രചാരണ സഭ ഉഴമലയ്ക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യപ്പൻകുഴിയിൽ നടന്ന സമാധി ദിന പരിപാടിക്ക് ഉഴമലയ്ക്കൽ പുഷ്പാംഗദൻ നേതൃത്വം നൽകി. ഭാരവാഹികളായ ബേബി, ഗീത, ഓമന, ഷൈലജ,രാധ, വിജയാംബിക,മഞ്ജു,ബാഹുലേയൻ,നകുലൻ എന്നിവർ പങ്കെടുത്തു.