chithram-2

പാലോട്: വിവിധ എസ്.എൻ.ഡി.പി യോഗങ്ങളുടെ നേതൃത്വത്തിൽ ഗുരു സമാധി ദിനാചരണം നടന്നു. പുലിയൂർ ശാഖയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾ എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എസ്. രാഹുലൻ, വി. ലാൽ കുമാർ, ആർ. രാമചന്ദ്രൻ, എം.എ. വിക്രമൻ, എസ്. ബിജു, പി. രാധാകൃഷ്ണൻ, ഷിബിൻ എന്നിവർ നേതൃത്വം നൽകി. മൂലയിൽ ലക്ഷം വീട്, കോവിലുകോണം എന്നിവിടങ്ങളിലും ചടങ്ങുകൾ നടന്നു. ജവഹർ കോളനി ശാഖയിൽ കൂട്ടത്തികരിക്കകം, എക്സ്. കോളനി, പാറമൂക്ക്, കറിമുക്ക്, ചിപ്പൻചിറ, സേനാനി പുരം, കാക്കാണിക്കര എന്നിവിടങ്ങളിൽ ചടങ്ങുകൾ നടന്നു. പ്രതീപ്, അജയകുമാർ, മധു എന്നിവർ നേതൃത്വം നൽകി. നന്ദിയോട് ശാഖയിൽ പച്ച, കുഴിവിള, ആലുമ്മൂട്, നന്ദിയോട്, വാഴപ്പാറ, പവ്വത്തൂർ എന്നിവിടങ്ങളിൽ ചടങ്ങുകൾ നടന്നു. ബി.എസ്. രമേശൻ, പി. അനിൽകുമാർ, വണക്കം ജയകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി. ആലംപാറ ശാഖയിൽ പാലുവള്ളി, പേരയം, മീൻമുട്ടി, നവധാര, ചെലഞ്ചി, എന്നിവിടങ്ങളിലെ ചടങ്ങുകൾ ജി-സോമൻ ഉദ്ഘാടനം ചെയ്തു. കെ.കെ. രാജേന്ദ്രൻ, സുനിൽകുമാർ, കെ. രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. കൂടാതെ വെമ്പ്, കുറുപുഴ, കാലൻ കാവ്, പച്ചമുടുംമ്പ്, ഓട്ടുപാലം, വട്ടപ്പൻകാട് എന്നിവിടങ്ങളിലും സമാധി ദിനാചരണം ഗുരു പൂജ, ഗുരുദേവ കൃതികളുടെ പാരായണം, അനുസ്മരസമ്മേളനം കഞ്ഞിസദ്യ എന്നിവയും നടന്നു.