sep21e

ആ​റ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആ​റ്റിങ്ങൽ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയന് കീഴിലുള്ള 28 ശാഖകളിലും ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനം ആചരിച്ചു. ഗുരുദേവ ക്ഷേത്രങ്ങൾ, ശാഖാ മന്ദിരങ്ങൾ, ഭവനങ്ങൾ, പ്രധാന ജംഗ്ഷനുകൾ എന്നിവ കേന്ദ്രീകരിച്ച് സമൂഹപ്രാർത്ഥന, അന്നദാനം, കഞ്ഞിസദ്യ, പായസവിതരണം, സമൂഹസദ്യ എന്നിവ നടന്നു. അന്നദാനത്തിന്റെ യൂണിയൻ തല ഉദ്ഘാടനം ചെറുവള്ളിമുക്ക് വയൽവാരം ശാഖയിൽ യൂണിയൻ സെക്രട്ടറി എം. അജയൻ നിർവഹിച്ചു. യൂണിയൻ കൗൺസിലർമാരായ അജു, ദഞ്ചുദാസ്, ശാഖാ സെക്രട്ടറി വനമാലി. എച്ച്, പ്രസിഡന്റ് ഷെർളി സുദർശനൻ, ചിത്രദാസ്, വി. ബാബു, രാജീവൻ, സുദർശനൻ, ബേബി, ശോഭന, ഷീജാ സുനു, ഗീതാ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.