3

കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ, കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്റെ പ്രവാചകനായിരുന്നെന്നും സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു ഗുരുവിന്റെ ജീവിതമെന്നും മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് നടന്ന ഉപവാസയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗൺസിലർ മേടയിൽ വിക്രമന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആറ്റിപ്ര ജി. സദാനന്ദൻ, കുളത്തൂർ ആർ. അജയൻ, കൗൺസിലർമാരായ എസ്. ശിവദത്ത്, സുനിചന്ദ്രൻ, ക്ഷേത്ര സമാജം പ്രസിഡന്റ് എൻ. തുളസീധരൻ, സെക്രട്ടറി എസ്. സതീഷ്ബാബു തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്ര സമാജം വൈസ്‌ പ്രസിഡന്റ് അഡ്വ.എസ്. സതികുമാർ സ്വാഗതവും ഭരണസമിതി അംഗം പി.ആർ. പ്രവീൺ നന്ദിയും പറഞ്ഞു.