sndp-parassala

പാറശാല: ശ്രീ നാരായണ ഗുരുദേവന്റെ 92മത് സമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം പാറശാല ശാഖയിൽ സെക്രട്ടറി എൻ.എസ്. വാസന്റെ നേതൃത്വത്തിൽ നടന്നു. ഭാരവാഹികളായ ജി. പ്രമോദ്, ബി. ബിനിൽ കുമാർ, അഡ്വ.ഡി.കെ. പ്രേമകുമാർ, ആർ. ശശികമാർ, മുരുകൻ, പ്രജിത്ത്, സജു, ബൈജു, സുരേന്ദ്രൻ, ജയകുമാരി, ഷാനി, മറ്റ് ശാഖാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഗുരുപൂജയെ തുടർന്ന് കഞ്ഞിവീഴ്ത്ത്, സമാധിപൂജ എന്നിവയും നടന്നു.