തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോഴും നിസംഗത തുടരുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് കെ.എസ്.ടി ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. യൂണിയൻ സംസ്ഥാന നേതൃക്യാമ്പ് തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെന്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. അയ്യപ്പൻ, വൈസ് പ്രസിഡന്റ് കെ. ഗോപകുമാർ, ട്രഷറർ പി.വി. ഡേവിസ് എന്നിവർ സംസാരിച്ചു. വ്യക്തിത്വ വികസന വിഷയത്തിൽ അഡ്വ. ചാർളി പോളും, സർവീസ് സംബന്ധമായ വിഷയത്തിൽ കെ.എസ്.ആർ.ടി.സി മുൻ എ.ഒ മുരളീധരൻ നായരും സംസാരിച്ചു.