തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം ഷാർജ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സേവനം കലോത്സവം സീസൺ 7ന് അജ്മാൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ തുടക്കമായി.
എസ്.എൻ.ഡി.പി യോഗം യു.എ.ഇ (സേവനം) സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ. രാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ഷാർജ യൂണിയൻ പ്രസിഡന്റ് ഉദയൻ മഹേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈൻ കെ. ദാസ് സ്വാഗതം ആശംസിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ, ഫിനാൻസ് കമ്മിറ്റി കൺവീനർ ജെ.ആർ.സി. ബാബു, യൂത്ത് മൂവ്മെന്റ് യു.എ.ഇ കൺവീനർ സാജൻ സത്യ എന്നിവർ സംസാരിച്ചു. . യൂണിയൻ വൈസ് പ്രസിഡന്റ് ശരത്‌ചന്ദ്ര ബാബു കൃതജ്ഞത നേർന്നു. കലോത്സവം ജോയിന്റ് ജനറൽ കൺവീനർമാരായ മനോജ് വർക്കല, സന്തോഷ് കുമാർ, സജീവൻ ചെല്ലപ്പൻ, ഡയറക്ടർ ബോർഡ് അംഗം വിജയൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മൂന്ന് വെള്ളിയാഴ്ചകളിലായി നടക്കുന്ന കലോത്സവത്തിൽ പത്തോൻപത് ഇനങ്ങളിലായി അറൂനൂറിൽപ്പരം മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്നു. കലോത്സവം ഗ്രാൻഡ് ഫിനാലെയും ഷാർജ യൂണിയൻ ഒാണാഘോഷവും ഒക്ടോബർ. 11ന് അജ്‌മാൻ അൽ തതല ഹാബിറ്റാറ്റ് സ്കൂളിൽ നടക്കുമെന്ന് മീഡിയ ആൻഡ് പബ്ളിസിറ്റി കൺവീനർ സുധീഷ് സുഗതൻ അറിയിച്ചു.