general

ബാലരാമപുരം: കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റസ്സൽപുരം യു.പി.എസ്സിൽ പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഭാരാമം പദ്ധതിയുടെ രണ്ടാംഘട്ട പരിശീലനപരിപാടിക്ക് തുടക്കമായി. നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന വസ്തുക്കളുടെ നിർമ്മാണപ്രവർത്തനങ്ങൾ,​ സാഹിത്യമേഖലകളിലെ പ്രവർത്തനങ്ങൾ തുടങ്ങി കുട്ടികളിലെ സർഗ്ഗവാസനകൾ പുറത്ത് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് യു.പി സ്കൂൾ തലത്തിൽ പദ്ധതി ആവിഷ്കരിക്കുന്നത്. കുടനിർമ്മാണത്തെ കുറിച്ചാണ് രണ്ടാംഘട്ട പരിശീലനം നൽകിവരുന്നത്. വിദ്യാർത്ഥികൾക്ക് പുറമേ രക്ഷിതാക്കൾക്കും പരിശീലനത്തിൽ പങ്കാളികളാവാം. വിദഗ്ദ പരിശീലനം നേടുന്ന വിദ്യാർത്ഥികൾക്ക് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിവും സംഘടിപ്പിക്കുന്ന ശാസ്ത്രമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. കുട നിർമ്മാണ പരിശീലനത്തിന് പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ അശ്വതി ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡന്റ് സുദർശനൻ അദ്ധ്യക്ഷത വഹിച്ചു.