madhu-

തിരുവനന്തപുരം: നടൻ മധുവിന്റെ 86-ാം ജന്മദിനമായ ഇന്ന് 'മധു മധുരം തിരുമധുരം' എന്ന പേരിൽ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആദരം സംഘടിപ്പിക്കുന്നു. സ്വദേശാഭിമാനി ഹാളിൽ നടക്കുന്ന പരിപാടി ഉച്ചയ്ക്ക് 12ന് മന്ത്റി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബിന്റെ സ്‌നേഹോപഹാരം മന്ത്റി മധുവിന് സമർപ്പിക്കും. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മധുവിന് പൊന്നാട ചാർത്തും.

നടൻ, നിർമ്മാതാവ്, സംവിധായകൻ, സ്​റ്റുഡിയോ ഉടമ എന്നിങ്ങനെ ചലച്ചിത്രരംഗത്തെ വിവിധ മേഖലകളിൽ 56 വർഷത്തെ മധുവിന്റെ സംഭാവനകൾ ഉൾക്കൊള്ളുന്ന വെബ്‌സൈ​റ്റിന്റെ പ്രകാശനം ശ്രീകുമാരൻ തമ്പി നിർവഹിക്കും. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, മുകേഷ്, സംവിധായകരായ ഷാജി എൻ. കരുൺ, ടി.കെ. രാജീവ് കുമാർ, അമ്പിളി, കെ. മധു, സുരേഷ് ഉണ്ണിത്താൻ, സുരേഷ് ബാബു, ജി.എസ്. വിജയൻ, പി. ചന്ദ്രകുമാർ, മജിഷ്യൻ ഗോപിനാഥ് മുതുകാട്, കെ. ജയകുമാർ, ചലച്ചിത്ര താരങ്ങളായ ഇന്നസെന്റ്, ജഗദീഷ്, ഇന്ദ്രൻസ്, ജനാർദ്ദനൻ, ഷാനവാസ്, സുധീർ കരമന, മുരളി ഗോപി, മേനക, ജോസ്, ചിപ്പി, നിർമാതാക്കളായ രഞ്ജിത്, ദിനേശ് പണിക്കർ, ജി. സുരേഷ്‌കുമാർ, കിരീടം ഉണ്ണി, ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി, പത്മജ രാധാകൃഷ്ണൻ, മാദ്ധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ, സിനിമാ ചരിത്രകാരൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. മധുവിന്റെ മരുമകനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ കൃഷ്ണകുമാർ ആണ് വെബ്‌സൈ​റ്റ് തയ്യാറാക്കിയത്.