കിളിമാനൂർ: സി.പി.എം മടവൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മടവൂർ പഞ്ചായത്ത്തല വികസന കാൽനട ജാഥയ്ക്ക് തുടക്കമായി. ലോക്കൽ സെക്രട്ടറി ഷൈജുദേവ് ക്യാപ്ടനും എം.സിദ്ധിഖ് മാനേജരുമായുള്ള ജാഥ തുമ്പോട് ജംഗ്ഷനിൽ കേരളാ മിനറൽസ് ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ അഡ്വ :മടവൂർ അനിൽ ഫ്ലാഗ് ഓഫ് ചെയ്തു. എച്ച്.നാസർ അദ്ധ്യക്ഷനായി. വി.ജോയി എം.എൽ.എ സംസാരിച്ചു. ജാഥയുടെ ആദ്യദിനം വൈ.എം.എ, ഞായറയിൽകോണം,അമ്പിളിമുക്ക്, കക്കോട്, ആനകുന്നം, മാവിൻമൂട്, വേമൂട്, മാങ്കോണം എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പുലിയൂർകോണത്ത് സമാപിച്ചു. ഇന്നലെ തങ്കക്കല്ലിൽ നിന്നാരംഭിച്ച് മടവൂർ ടൗണിൽ ജാഥ സമാപിച്ചു.