ddd

നെയ്യാറ്റിൻകര: എൻ.എസ്.എസ് നെയ്യാറ്റിൻകര യൂണിയനിലെ ധനുവച്ചപുരം കരയോഗത്തിന്റെ ഭരണ നിർവഹണത്തിനായി എൻ.എസ്.എസ് രജിസ്ട്രാർ നിയോഗിച്ച അഡ്ഹോക് കമ്മിറ്റി താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്‌ണകുമാറിന്റെ സാന്നിദ്ധ്യത്തിൽ ചുമതലയേറ്റു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻനായർ, സെക്രട്ടറി കെ. രാമചന്ദ്രൻനായ‌ർ, മേഖലാ കൺവീനർ സുഭിലാൽ തുടങ്ങിയവർ പങ്കെടുത്തു. അഡ്ഹോക് കമ്മിറ്റി കൺവീനർ മോഹനകുമാർ, ചെയർമാൻ പത്മകുമാർ എന്നിവർ ചുമതലയേറ്റു.