vld-1

വെള്ളറട: സി.എസ്.ഐ ദക്ഷിണകേരള മഹായിടവക നിറവ് പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് പഠന സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പനച്ചമൂട് എൽ.എം.എസ്.എൽ.പി.എസിലെ 30 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിന്റെ ഉദ്ഘാടനം മഹായിടവക പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ: ഐ.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പനച്ചമൂട് സഭ ശുശ്രൂഷകൻ റവ: ക്ലിഫോർഡ് ശശി അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി നിറവ് ഡയറക്ടർ റവ: എം.ആർ നോബിൾ , എസ്.ഐ.യു.സി ജനറൽ കൺവീനർ വിക്ടർ ശാമുവൽ, മണികെട്ടി മാവിള, സഭാ ശുശ്രൂഷകൻ രജീഷ് ജോൺ, മണിവിള ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി ഐ. ബേബി,​ സ്കൂൾ ഹെഡ്മാസ്റ്റർ ആശാലത,സ്റ്റാഫ് സെക്രട്ടറി മനോജ് ​തുടങ്ങിയവർ സംസാരിച്ചു.