നെടുമങ്ങാട്: കോൺഗ്രസ് മുൻ മണ്ഡലം ജനറൽ സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം ശാഖാ ഭാരവാഹിയുമായിരുന്ന മൂഴി ആർ.പി. ബാബു, ഐ.എൻ.ടി.യു.സി പ്രവർത്തകൻ മുത്തുസാമിപിള്ള എന്നിവരെ മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അനുസ്മരണസമ്മേളനം ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. ശേഖരൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ഡി.സി.സി മെമ്പർ വേട്ടമ്പള്ളി രഘുനാഥൻ, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഹുമയൂൺ കബീർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വേട്ടമ്പള്ളി സനൽ, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ മൂഴി സുനിൽ, സതീഷ് കുമാർ, കുളപ്പള്ളി സുനിൽ, ജയകുമാർ, വിജയകുമാരി എന്നിവർ പങ്കെടുത്തു.