f-c-barcelona
f c barcelona

ബാഴ്സലോണയ്ക്ക് സ്പാനിഷ് ലാലിഗയിൽ 0-2 ന്റെ തോൽവി

യുവന്റസിന് ഇറ്റാലിയൻ സെരി എയിൽ 2-1 ന്റെ വിജയം

ടൂറിൻ/മാഡ്രിഡ് : യൂറോപ്യൻ ക്ളബ് ഫുട്ബാൾ ലീഗുകളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് വിജയ പരമ്പര തുടരുമ്പോൾ ലയണൽ മെസിയുടെ ബാഴ്സലോണയ്ക്ക് അപ്രതീക്ഷിത തോൽവി.

സ്പാനിഷ് ലാലിഗയിൽ നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗ്രനാഡ കീഴടക്കിയത്. മത്സരത്തിന്റെ രണ്ടാം മിനിട്ടിൽ റാമോൺ അസീസും 66-ാം മിനിട്ടിൽ അൽവാരോ വാദിലോയുമാണ് ബാഴ്സലോണയുടെ വലയിൽ പന്തെത്തിച്ചത്. അന്റോയിൻ ഗ്രീസ്‌മാനും ലൂയിസ് സുവാരേസും കാൾസ് പെരസുമാണ് ഫസ്റ്റ് ഇലവനിൽ ബാഴ്സ മുന്നേറ്റത്തിലുണ്ടായിരുന്നത്. രണ്ടാംപകുതിയിൽസൂപ്പർ താരം ലയണൽ മെസിയെയും കൗമാര പ്രതിഭ അൻസുമാനേ ഫറ്റിയെയും ഒരുമിച്ചിറക്കിയെങ്കിലും തോൽവി ഒഴിവാക്കാൻ ബാഴ്സലോണയ്ക്ക് കഴിഞ്ഞില്ല.

. ഇൗ സീസണിലെ ആദ്യഅഞ്ച് മത്സരങ്ങളിൽ ബാഴ്സലോണയുടെ രണ്ടാം തോൽവിയാണിത്.

രണ്ട് മത്സരങ്ങളിൽ വിജയിക്കുകയും ഒന്ന് സമനിലയിലാക്കുകയും

ചെയ്തു.

.ഏഴ് പോയിന്റുള്ള ബാഴ്സലോണ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു.

.ബാഴ്സയ്ക്കെതിരായ വിജയത്തോടെ ഗ്രനാഡ അഞ്ച് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ഒന്നാംസ്ഥാനത്തേക്ക് ഉയർന്നു.

.സെവിയ്യ (10)അത്‌ലറ്റികോ മാഡ്രിഡ് (10),മിയ്യാറയൽ (8),റയൽമാഡ്രിഡ് (8),അത്‌ലറ്റിക്ക് ക്ളബ് (8) എന്നിവർക്കും പിന്നിലാണിപ്പോൾ ബാഴ്സലോണ.

.എവേഗ്രൗണ്ടിൽ തുടർച്ചയായ ഏഴാം മത്സരത്തിലാണ് ബാഴ്സയ്ക്ക് വിജയിക്കാനാവാതിരിക്കുന്നത്.

.ഇൗ സീസണിൽ സ്പാിഷ് ലാലിഗയിലേക്ക് സ്ഥാനക്കയറ്റം കിട്ടിവന്ന ഗ്രനാഡ ബാഴ്സലോണയ്ക്കെതിരായ അട്ടിമറിയോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

. 1994/95 സീസണിനുശേഷം ലാലിഗയിൽ ബാഴ്സലോണയുടെ ഏറ്റവും മോശം തുടക്കമാണിത്.

ഇറ്റാലിയൻ സെരി എ ഫുട്ബാളിൽയുവന്റസ് കഴിഞ്ഞരാത്രി 2-1ന് ഹെല്ലാസ്വെറോണയെയാണ് കീഴടക്കിയത്. 31-ാം മിനിട്ടിൽ ആരോൺ റാംസെയും 49-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും നേടിയ ഗോളുകൾക്കാണ് പിന്നിൽ നിന്നിരുന്ന യുവന്റസിന്റെ വിജയം. യുവന്റസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 20-ാം മിനിട്ടിൽ ഗോൾ നേടി ഹെല്ലസ് വെറോണ ഞെട്ടിച്ചിരുന്നുവെങ്കിലും യുവന്റസ് വിജയം വിട്ടുകൊടുത്തില്ല. യുവന്റസിലേക്ക് ഇൗ സീസണിൽ കൂടുമാറി എത്തിയശേഷംആദ്യമായി ഫസ്റ്റ് ഇലവനിൽ ഇറങ്ങിയത് ഗോൾ കൊണ്ട് ആഘോഷിക്കുകയായിരുന്നു. റാംസെ 49-ാം മിനിട്ടിൽ പൊനാൽറ്റിയിൽ നിന്നാണ് ക്രിസ്റ്റ്യാനോ സ്കോർ ചെയ്തത്.

ഇൗ വിജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റായ യുവന്റസ് സെരി എ പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്താണ്.നാല് മത്സരങ്ങളിൽനിന്ന് 12പോയിന്റുള്ള ഇന്റർ മിലാനാണ് ഒന്നാംസ്ഥാനത്ത്. കഴിഞ്ഞവാരം സെരി എയിൽ യുവന്റസ് ഫിയോറന്റീനയോട് സമനിലയിൽ പിരിഞ്ഞിരുന്നു. അതിന് ശേഷംനടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോടും സമനില വഴങ്ങിയിരുന്നു. രണ്ട് സമനിലകൾക്കുശേഷമുള്ള വിജയമായിരുന്നു യുവന്റസിന്റേത്.

902

യുവന്റസിനായി ഗോളി ജിയാൻ ലൂഗി ബഫൺ കളിച്ച മത്സരങ്ങളുടെ എണ്ണം ഹെല്ലാസ് വെറോബയ്ക്കെതിരായ മത്സരത്തോടെ ബഫൺ പൗളോ മാൽഡീനിയുടെ റെക്കാഡിനൊപ്പമെത്തി.