vilappil

മലയിൻകീഴ്: വ്യാപാരി വ്യവസായി സമിതി വിളപ്പിൽ ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി വി. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് ദ്വാരക ആഡിറ്റോറിയത്തിൽ ഏരിയാപ്രസിഡന്റ് സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. ആൻസലൻ എം.എൽ.എ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സി.പി.എം.വിളപ്പിൽ ഏരിയാകമ്മിറ്റി സെക്രട്ടറി കെ. സുകുമാരൻ, സ്വാഗതസംഘം ചെയർമാൻ എം.അനിൽകുമാർ, ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ, സി. രാമകൃഷ്ണൻനായർ, എ. ജോസ്, ജെ. കുമാരദാസ്, കെ. സുനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ. സന്തോഷ് (പ്രസിഡന്റ്), ജെ. കുമാരദാസ് (സെക്രട്ടറി), കെ. സുനിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.