amit-panghal
amit panghal

ന്യൂഡൽഹി : തന്റെ നേട്ടത്തിന് പുരസ്കാരങ്ങളൊന്നും നൽകിയില്ലെങ്കിലും സാരമില്ല. തന്റെ പരിശീലകന് അർഹിക്കുന്ന ആദരവ് നൽകണമെന്ന് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ബോക്‌സിംഗ് താരം അമിത് പംഘൽ.

റഷ്യയിലെ എതാറിൻ ബർഗിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 52 കി.ഗ്രാം വിഭാഗത്തിലാണ് അമിത് വെള്ളി നേടിയത്. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്സിംഗ് താരമാണ് അമിത്. ഏഷ്യൻ ഗെയിംസിലെയും ഏഷ്യൻ ചാമ്പ്യൻഷിപ്പിലെയും സ്വർണമെഡൽ ജേതാവുമാണ് അമിത്.എന്നാൽ 2012 ൽ ഉത്തേജക വിവാദത്തിൽപ്പെട്ടതിനാൽ അമിതിന് അർജുന അവാർഡ് നിഷേധിച്ചിരുന്നു. ചിക്കൻ പോക്സിന് കഴിച്ച മരുന്നാണ് അമിതിന് പ്രശ്നമായത്.

എന്നാൽ അർജുന നിഷേധിക്കപ്പെട്ടതിൽ തനിക്ക് വിഷമമില്ലെന്നും തന്റെ പരിശീലകൻ അനിൽ ധൻകറിന് ദ്രോണാചര്യ പുരസ്കാരം നൽകണമെന്നുമാണ് അമിത് പറയുന്നത്. 2008 മുതൽ ധൻകറിന് കീഴിൽ പരിശീലിക്കുകയാണ് അമിത്.