india-south-africa-t20-se
india south africa t20 series

ബം​ഗ​ളു​രു​ ​:​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ​ ​മൂ​ന്നാം​ ​ട്വ​ന്റി​ 20​ ​മ​ത്സ​ര​ത്തി​ൽ​ ​ഒ​മ്പ​ത് ​വി​ക്ക​റ്റി​ന് ​തോ​റ്റ​ ​ഇ​ന്ത്യ​ ​പ​ര​മ്പ​ര​യി​ൽ​ 1​-1​ന് ​സ​മ​നി​ല​ ​വ​ഴ​ങ്ങി​.​ ആദ്യ മത്സരം മഴയെടുത്തപ്പോൾ രണ്ടാം മത്സരത്തി​ൽ ഇന്ത്യ ജയി​ച്ചി​രുന്നു.


​ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​ ​നി​ശ്ചി​ത​ 20​ ​ഒാ​വ​റി​ൽ​ ​ഒ​ൻ​പ​ത് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 134​ ​റ​ൺ​സ് ​മാ​ത്രം​ ​നേ​ടി​യ​ ​ഇ​ന്ത്യ​യെ ​ഒ​റ്റ​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 16.5​ ​ഒാ​വ​റി​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​മ​റി​ക​ട​ന്നു.​ 79​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന​ ​നാ​യ​ക​ൻ​ ​ക്വി​ന്റ​ൺ​ ​ഡി​ ​കോ​ക്കാ​ണ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​വി​ജ​യ​ശി​ൽ​പ്പി.​ ​ബൗ​മ​ ​പു​റ​ത്താ​കാ​തെ​ 27​റ​ൺ​സ് ​നേ​ടി.​ 28​ ​റ​ൺ​​​സെ​ടു​ത്ത​ ​റീ​സ​ ​ഹെ​ൻ​ട്രി​​​ക്സി​​​നെ​യാ​ണ് ​സ​ന്ദ​ർ​ശ​ക​ർ​ക്ക് ​ന​ഷ്ട​മാ​യ​ത്.
36​ ​റ​ൺ​സെ​ടു​ത്ത​ ​ശി​ഖ​ർ​ ​ധ​വാ​ൻ,​ ​ഋ​ഷ​ഭ് ​പ​ന്ത് ​(19​),​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​ ​(19​),​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​ ​(14​)​ ​എ​ന്നി​വ​ർ​ ​മാ​ത്ര​മാ​ണ് ​ഇ​ന്ത്യ​ൻ​ ​നി​ര​യി​ൽ​ ​ര​ണ്ട​ക്കം​ ​ക​ട​ന്ന​ത്.​ ​രോ​ഹി​ത് ​ശ​ർ​മ്മ​ ​(9​),​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​(9​),​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​(5​),​ ​ക്രു​നാ​ൽ​ ​പാ​ണ്ഡ്യ​ ​(4​),​ ​വാ​ഷിം​ഗ്ട​ൺ​ ​സു​ന്ദ​ർ​ ​(4​)​ ​എ​ന്നി​വ​ർ​ ​നി​രാ​ശ​പ്പെ​ടു​ത്തി.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​വേ​ണ്ടി​ ​റ​ബാ​ദ​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​ഫോ​ർ​ച്യൂ​ൺ,​ ​ബ്യൂ​റ​ൻ​ ​ഹെ​ൻ​ഡ്രി​ക്സ് ​എ​ന്നി​വ​ർ​ക്ക് ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​ല​ഭി​ച്ചു.​ ​ഷം​സി​ക്ക് ​ഒ​രു​ ​വി​ക്ക​റ്റും.
ടോ​സ് ​നേ​ടി​യി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ​യാ​യി​രു​ന്നി​ല്ല​ ​കാ​ര്യ​ങ്ങ​ൾ.​ ​മൂ​ന്നാം​ ​ഒാ​വ​റി​ൽ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യെ​ ​(9​)​ ​ന​ഷ്ട​പ്പെ​ട്ട​തു​മു​ത​ൽ​ ​ഒ​രു​വ​ശ​ത്ത് ​വി​ക്ക​റ്റു​ക​ൾ​ ​പൊ​ഴി​ഞ്ഞ​ത് ​മി​ക​ച്ച​ ​സ്കോ​റി​ലേ​ക്ക് ​ക​ട​ക്കാ​ൻ​ ​ത​ട​സ​മാ​യി.​ ​ശി​ഖ​ർ​ ​ധ​വാ​ൻ​ ​എ​ട്ടാം​ ​ഒാ​വ​ർ​ ​വ​രെ​ ​പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും​ ​ടീ​മി​ന് ​ക​രു​ത്താ​കു​ന്ന​ ​ഇ​ന്നിം​ഗ്സ് ​കാ​ഴ്ച​വ​യ്ക്കാ​നു​മാ​യി​ല്ല.
മൂ​ന്നാം​ ​ഒാ​വ​റി​ന്റെ​ ​ര​ണ്ടാം​പ​ന്തി​ൽ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യെ​ ​റീ​സ​ ​ഹെ​ൻ​ഡ്രി​ക്സി​ന്റെ​ ​കൈ​യി​ലെ​ത്തി​ച്ച് ​ബ്യൂ​റാ​ൻ​ ​ഹെ​ൻ​റി​ക്സാ​ണ് ​ആ​ക്ര​മ​ണം​ ​തു​ട​ങ്ങി​യ​ത്.​ ​സ്കോ​ർ​ ​ബോ​ർ​ഡി​ൽ​ 22​ ​റ​ൺ​സാ​യി​രു​ന്നു​ ​അ​പ്പോ​ഴു​ണ്ടാ​യി​രു​ന്ന​ത്.​ ​തു​ട​ർ​ന്നി​റ​ങ്ങി​യ​ ​നാ​യ​ക​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യെ​കൂ​ട്ടി​ ​ധ​വാ​ൻ​ ​ടീ​മി​നെ​ 50​ ​ക​ട​ത്തി.​ 25​ ​പ​ന്തു​ക​ളി​ൽ​ ​നാ​ല് ​ഫോ​റും​ ​ര​ണ്ട് ​സി​ക്സും​ ​പ​റ​ത്തി​യ​ ​ശി​ഖ​ർ​ ​ധ​വാ​നെ​ ​എ​ട്ടാം​ ​ഒാ​വ​റി​ൽ​ ​ടീം​ ​സ്കോ​ർ​ 63​ ​ൽ​ ​നി​ൽ​ക്ക​വെ​ ​ടാ​ബാ​രേ​സ് ​ഷം​സി​യാ​ണ് ​മ​ട​ക്കി​ ​അ​യ​ച്ച​ത്.​ ​ഉ​യ​ർ​ത്തി​യ​ടി​ച്ച​ ​ധ​വാ​നെ​ ​ടെം​പ​ ​ബൗ​മ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.
തൊ​ട്ട​ടു​ത്ത​ ​ഒാ​വ​റി​ൽ​ ​കൊ​ഹ്‌​ലി​യും​ ​കൂ​ടാ​രം​ ​ക​യ​റി.​ 15​ ​പ​ന്തു​ക​ളി​ൽ​ ​ഒ​ൻ​പ​ത് ​റ​ൺ​സ് ​നേ​ടി​യ​ ​നാ​യ​ക​നെ​ ​റ​ബാ​ദ​ ​പെ​ഹ്‌​ലു​ക്ക​വാ​യോ​യു​ടെ​ ​കൈ​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​നാ​ലാ​മ​നാ​യി​റ​ങ്ങി​യ​ ​ഋ​ഷ​ഭ് ​പ​ന്ത് ​അ​ല്പ​നേ​രം​ ​ക്ഷ​മ​യോ​ടെ​ ​പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും​ ​വൈ​കാ​തെ​ ​പു​റ​ത്താ​യി.​ ​അ​ടു​ത്ത​ടു​ത്ത​ ​പ​ന്തു​ക​ളി​ൽ​ ​ഋ​ഷ​ഭി​നെ​യും​ ​ശ്രേ​യ​സ് ​അ​യ്യ​രെ​യും​ ​പു​റ​ത്താ​ക്കി​യ​ ​ഫോ​ർ​ച്യൂ​ണാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​ക​ന​ത്ത​ ​ആ​ഘാ​ത​മേ​കി​യ​ത്.​ 20​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​ഋ​ഷ​ഭ് ​ഒാ​രോ​ ​ഫോ​റും​ ​സി​ക്സു​മ​ടി​ച്ചു.​ ​ശ്രേ​യ​സി​നെ​ ​കീ​പ്പ​ർ​ ​ഡി​കോ​ക്ക് ​സ്റ്റം​പ് ​ചെ​യ്ത് ​വി​ടു​ക​യാ​യി​രു​ന്നു.​ ​ഇ​തോ​ടെ​ ​ഇ​ന്ത്യ​ 92​/5​ ​എ​ന്ന​ ​നി​ല​യി​ലാ​യി.
തു​ട​ർ​ന്ന് ​സ​ഹോ​ദ​ങ്ങ​ളാ​യ​ ​ക്രു​നാ​ൽ​ ​പാ​ണ്ഡ്യ​യും​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​യും​ ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ചെ​ങ്കി​ലും​ 100​ ​റ​ൺ​സി​ലെ​ത്തും​മു​മ്പ് ​ക്രു​നാ​ൽ​ ​പു​റ​ത്താ​യി.​ ​ബ്യൂ​റ​നാ​യി​രു​ന്നു​ ​വി​ക്ക​റ്റ്.​ ​തു​ട​ർ​ന്നി​റ​ങ്ങി​യ​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​ 17​ ​പ​ന്തു​ക​ളി​ൽ​ ​ഒാ​രോ​ ​ഫോ​റും​ ​സി​ക്സു​മ​ടി​ച്ച് ​പോ​രാ​ട്ട​വീ​ര്യം​ ​കാ​ട്ടി​യെ​ങ്കി​ലും​ ​അ​വ​സാ​ന​ ​ഒാ​വ​റി​ന്റെ​ ​ആ​ദ്യ​പ​ന്തി​ൽ​ ​റ​ബാ​ദ​യ്ക്ക് ​റി​ട്ടേ​ൺ​ ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി.​ ​ഹാ​ർ​ദി​ക്കും​ ​വാ​ഷിം​ഗ്ട​ൺ​ ​സു​ന്ദ​റും​ ​ഇൗ​ ​ഒാ​വ​റി​ൽ​ ​മ​ട​ങ്ങി.

ന​വം​ബ​ർ​ ​വ​രെ
ധോ​ണി​ ​ക​ളി​ക്കാ​നി​ല്ല
ന്യൂ​ഡ​ൽ​ഹി​ ​:​ ​ന​വം​ബ​ർ​ ​മാ​സം​വ​രെ​ ​ഇ​ന്ത്യ​ൻ​ ​ടീം​ ​സെ​ല​ക്ഷ​നു​വേ​ണ്ടി​ ​ത​ന്നെ​ ​പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ​മു​ൻ​ ​നാ​യ​ക​ൻ​ ​മ​ഹേ​ന്ദ്ര​സിം​ഗ് ​ധോ​ണി​ ​ബി.​സി.​സി.​ഐ​ ​അ​റി​യി​ച്ച​താ​യി​ ​റി​പ്പോ​ർ​ട്ടു​ക​ൾ. ലോ​ക​ക​പ്പി​ന് ​ശേ​ഷം​ ​സൈ​നി​ക​ ​സേ​വ​ന​ത്തി​നാ​യി​ ​ധോ​ണി​ ​ര​ണ്ടു​മാ​സം​ ​വി​ശ്ര​മം​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​അ​തി​നു​ശേ​ഷം​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രാ​യ​ ​പ​ര​മ്പ​ര​യി​ലും​ ​ടീ​മി​ലെ​ത്തി​യി​ല്ല​ .​ ​പു​തി​യ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​ശ​രി​യാ​ണെ​ങ്കി​ൽ​ ​വി​ജ​യ് ​ഹ​സാ​രെ​ ​ട്രോ​ഫി​യി​ലും​ ​ബം​ഗ്ളാ​ദേ​ശി​നെ​തി​രാ​യ​ ​ട്വ​ന്റി​ 20​ ​പ​ര​മ്പ​ര​യി​ലും​ ​ ​ക​ളി​ക്കി​ല്ല​ .​ ​ഡി​സം​ബ​റി​ൽ​ ​വി​ൻ​ഡീ​സി​നെ​തി​രെ​യാ​കും​ ​ക​ളി​ക്കാ​ൻ​ ​സാ​ധ്യ​ത.​ ​അ​ടു​ത്ത​വ​ർ​ഷം​ ​ട്വ​ന്റി​ 20​ ​ലോ​ക​ക​പ്പി​നു​ശേ​ഷം​ ​ധോ​ണി​ ​വി​ര​മി​ക്കു​മെ​ന്നാ​ണ് ​അ​ഭ്യൂ​ഹ​ങ്ങ​ൾ.