snake

ലണ്ടൻ : ഓരോരുത്തർക്കും വ്യത്യസ്തമായ വളർത്തുമൃഗങ്ങളോടാണ് താത്‌പര്യം. ചിലർ പട്ടിയെയും പൂച്ചയെയുമൊക്കെ വീട്ടിൽ വളർത്തുമ്പോൾ മറ്റു ചിലർ പാമ്പുകളെ വളർത്തും. ചിലപ്പോഴൊക്കെ ഈ പ്രണയം ജീവനുതന്നെ ഭീഷണിയാകാറുമുണ്ട്.

ഒരു പടുകൂറ്റൻ പെരുമ്പാമ്പിനൊപ്പം കളിക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വെറും കളി മാത്രമല്ല വീഡിയോയിലുള്ളത്. വീഡിയോ കണ്ടവരൊക്കെ ഞെട്ടിപ്പോയി. പെൺകുട്ടിയും പെരുമ്പാമ്പും തമ്മിൽ ഏറെ അടുപ്പമുണ്ട്. കെട്ടിപ്പിടിക്കുമ്പോൾ പാമ്പ് സ്നേഹത്തോടെ പെൺകുട്ടിയുടെ ശരീരത്തോട് കൂടുതൽ ചേരുകയാണ്. ഇടയ്ക്ക് കുട്ടിയുടെ നെറ്റിയിലും മുഖത്തും പാമ്പ് മുഖം കൊണ്ട് ഉരസുന്നതും കാണാം. ഇതാണ് കൂടുതൽ പേരെയും ഞെട്ടിച്ചത്. പാമ്പ് കൂട്ടുകാരിയെ ഉമ്മവയ്ക്കുകയാണെന്നാണ് കൂടുതൽ കമന്റുകൾ.

വീഡിയോയിൽ ഉള്ള പെൺകുട്ടി എവിടത്തുകാരിയാണെന്നോ വീഡിയോ ഷൂട്ടു ചെയ്തത് ആരാണെന്നോ വ്യക്തമല്ല. പോളി പോപ്സ് എന്ന ഒരു ട്വിറ്റർ ഉപഭോക്താവാണ് കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റു ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ ഇത് വൈറലായി. പതിനൊന്ന് ദശലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. എണ്ണായിരം പേരാണ് ഇത് റീട്വീറ്റ് ചെയ്തത്.

Friendship is dangerous and strange 🤔🙄... pic.twitter.com/2dvx60SxnL

— Gaml. Y (@GY18164253) September 11, 2019