1. നാടകങ്ങളല്ലാതെ വില്യം ഷേക്സ്പിയർ കഴിവ് തെളിയിച്ച മറ്റൊരു മേഖല ?
ഗീതകങ്ങൾ
2. ബാഷ്പാഞ്ജലി എന്ന വിലാപകാവ്യമെഴുതിയത്?
കെ.കെ. രാജ
3. മലയാള സിനിമാ കാലാകാരന്മാരുടെ സംഘടനയായ 'അമ്മ" രൂപീകരിച്ച വർഷം?
1994
4. യുനസ്‌കോ അംഗീകാരം ലഭിച്ച കേരളത്തിലെ കലാരൂപം?
കൂടിയാട്ടം
5. സാത്താന്റെ വചനങ്ങൾ ആരുടെ കൃതിയാണ്?
സൽമാൻ റുഷ്‌ദി
6. ആദ്യമായി മലയാളം അച്ചടിച്ചത് എവിടെവച്ച്?
ആംസ്റ്റർഡാം
7. ലൈബ്രറി എന്ന വാക്ക് ലത്തീൻ ഭാഷയിലെ ലൈബർ എന്ന പദത്തിൽ നിന്നാണ് ഉത്ഭവിച്ചത്. ഈ പദത്തിന്റെ അർത്ഥം?
മരത്തൊലി
8. 'എന്തരോ മഹാനുഭാവലു..." എന്നാരംഭിക്കുന്ന ഗാനം രചിച്ചതാര് ?
ത്യാഗരാജസ്വാമികൾ
9. സംഗീതത്തിന്റെ മേഖലയിൽ നിന്നും ഭാരതരത്നം ആദ്യമായി നേടിയത് ?
എം.എസ്. സുബ്ബലക്ഷ്മി
10. ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രം?
ദി ജാസ് സിംഗർ
11. ലോക പ്രശസ്ത ശില്പി മൈക്കലാഞ്ചലോയുടെ ഒപ്പ് രേഖപ്പെടുത്തിയിട്ടുള്ള ഏക ശില്പം ?
പിയാത്ത
12. ജോൺ മിൽട്ടൺ എഴുതിയ ലിസിഡസ് എന്ന കവിത ഏതു കവിതാശാഖയിൽപ്പെടുന്നു?
വിലപാകാവ്യം
13. ആരുടെ മരണസമയത്താണ് ലോകപ്രശസ്ത നാടകകൃത്ത് ജോർജ് ബെർണാഡ് ഷാ 'കൂടുതൽ നല്ലവനായിരിക്കുന്നത് ആപൽക്കരമാണ്" എന്ന് പ്രസ്താവിച്ചത് ?
മഹാത്മാഗാന്ധി
14. കൂടിയാട്ടത്തിലെ ഹസ്തമുദ്രകൾക്ക് അവലംബമാക്കിയിട്ടുള്ള ഗ്രന്ഥം?
ഹസ്തലക്ഷണദീപിക
15. അമ്മയോടും തന്റെ കാമുകിയോടുമുള്ള അടുപ്പത്തിലെ സംഘർഷങ്ങൾ പ്രതിപാദിച്ചുകൊണ്ട് പ്രശസ്ത നോവലിസ്റ്റ് ഡി.എച്ച് ലോറൻസ് എഴുതിയ നോവൽ?
സൺസ് ആൻഡ് ലവേഴ്സ്
16. കലാമണ്ഡലം രാമൻകുട്ടിനായരെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത വിഖ്യാത ചലച്ചിത്രകാരൻ ?
അടൂർ ഗോപാലകൃഷ്ണൻ
17. 'ഹിസ് മാസ്റ്റേഴ്സ് വോയിസ്" എന്ന പ്രശസ്തമായ ചിത്രം വരച്ച ഇംഗ്ളീഷ് ആർട്ടിസ്റ്റ് ?
ഫ്രാൻസിസ് ബറൗഡ്
18. പ്രശസ്ത ശാസ്ത്രജ്ഞൻ ഗലീലിയോ ഇറ്റലിയിൽ ബന്ധനസ്ഥനായി കഴിഞ്ഞിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തെ സന്ദർശിച്ച ആംഗലേയ കവി?
ജോൺ മിൽട്ടൺ
19. അരുന്ധതി റോയിയുടെ പ്രശസ്തമായ നോവൽ 'കുഞ്ഞുകാര്യങ്ങളുടെ ഒടേയത്തമ്പുരാൻ" എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരി?
പ്രിയ എ.എസ്.
20. അശ്വഘോഷന്റെ ബുദ്ധചരിതത്തോട് സാദൃശ്യമുള്ള കുമാരനാശാന്റെ കൃതി?
ശ്രീബുദ്ധചരിതം.