ലണ്ടൻ: ലോകത്തിലാദ്യമായി സ്ത്രീ ജനനേന്ദ്രിയത്തിനുവേണ്ടി മ്യൂസിയം ഒരുങ്ങുന്നു. ലണ്ടനിലെ ഇൗ മ്യൂസിയം വരുന്ന നവംബറിൽ തുറക്കാനാണ് സംഘാടകൾ ലക്ഷ്യമിടുന്നത്. ക്രൗഡ് ഫണ്ടിംഗിലൂടെ സംഘടിപ്പിച്ച നാൽപ്പത്തഞ്ച് ലക്ഷം രൂപയാണ് മ്യൂസിയത്തിനുവേണ്ടി ചെലവാക്കിയത്. ഫ്ലോറൻസ് ഷെന്റർ എന്ന യുവതിയാണ് ഇതിനുപിന്നിലെ ബുദ്ധികേന്ദ്രം.
സ്ത്രീ ജനനേന്ദ്രിയത്തെ സംബന്ധിച്ച് നിരവധി കാര്യങ്ങൾ തെറ്റായി പ്രചരിക്കുന്നുണ്ട്. അതുമാറ്റിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. പുരുഷ ജനനേന്ദ്രിയത്തിനുവേണ്ടി സ്ഥാപിച്ച മ്യൂസിയമാണ് ഫ്ലോറൻസിന് പ്രചോദനമായത്. ഫണ്ട് കണ്ടെത്തുകയായിരുന്നു പ്രധാന വെല്ലുവിളി. ആളുകൾ എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു പ്രധാന ആശങ്ക. എന്നാൽ ആളുകളിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പ്രതീക്ഷിച്ചതിലും ഏറെ ഫണ്ട് ലഭിച്ചു. .
നവംബർ 16നാണ് മ്യൂസിയം തുറക്കുക. ഒരു വാടകകെട്ടിടത്തിലാണ് തുടക്കത്തിൽ മ്യൂസിയത്തിന്റെ പ്രവർത്തനം. മ്യൂസിയത്തോടുള്ള ആളുകളുടെ പ്രതികരണം മനസിലാക്കിയ ശേഷം സ്ഥിരം ആസ്ഥാനത്തെപ്പറ്റി തീരുമാനിക്കുമെന്ന് ഫ്ലോറൻസ് പറയുത്. കാണികൾക്ക് സ്ത്രീ ജനനേന്ദ്രിയത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഇല്ലാതാക്കാനുള്ള വിധത്തിലാണ് മ്യൂസിയം ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം വിജ്ഞാനപ്രദമായ പരിപാടികളും നാടകങ്ങളും മ്യൂസിയത്തിൽ ഉണ്ടാവുമെന്നാണ് ഫ്ലോറൻസ് പറയുന്നത്.ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.