koonthaloorhss

മുടപുരം: പൊതുവിദ്യാലയങ്ങൾ എല്ലാം സംസ്ഥാന സർക്കാർ സ്മാർട്ടാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ഹയർസെക്കൻഡറി ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിറയികീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു .
മൂന്നുകോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്.

പി.ടി.എ പ്രസിഡന്റ് ജി. വേണുഗോപാലൻ നായർ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനിയർ വി. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു . ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി. സാംബശിവൻ, സുജ.എസ്, പി.ടി.എ വൈസ് പ്രസിഡന്റ് എ. ജഹാംഗീർ, പ്രിൻസിപ്പൽ ജസ്‌ലറ്റ് മേരി ടി.എൻ, വൈസ് പ്രിൻസിപ്പൽ സലീന.എസ്, ഹെഡ്മിസ്ട്രസ് എൻ. അനിതകുമാരി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്. ബിജുകുമാർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. അൻവർഷ, സ്റ്റാഫ് സെക്രട്ടറി ബിനു.എസ് തുടങ്ങിയവർ സംസാരിച്ചു.