മലയിൻകീഴ്: കുരുവിൻമുകൾ റസിഡന്റ്സ് അസോസിയേഷന്റെ 5മത് വാർഷികം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി എൻ. ഷാജി സ്വാഗതം പറഞ്ഞു. പുതുവസ്ത്ര വിതരണം മലയിൻകീഴ് എസ്.ഐ. സൈജു നിർവഹിച്ചു. മലയിൻകീഴ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. ശ്രീകാന്ത്, പഞ്ചായത്ത് അംഗം സുനിജ, ഫോറം ചെയർമാൻ ഗിൽറ്റൺജോസഫ്, ബിനു, സന്തോഷ്, ദീപു, ഷൈജു എന്നിവർ സംസാരിച്ചു. കായിക മത്സര വിജയികളെ യോഗത്തിൽ ആദരിച്ചു.